കോഴിക്കോട്: വഖഫ് ഭേദഗതി നിയമം പൂർണമായും പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് തൗഫീഖ് മമ്പാട്. മുസ്‌ലിം സമുദായത്തിന്‍റെ അസ്ഥിത്വം, ചരിത്രം, സംസ്കാരം, പാരമ്പര്യം, പൈതൃകം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് വഖ്ഫ്. അതിനെതിരായ സംഘ്പരിവാർ ഫാഷിസ്റ്റുകളുടെ കൈയേറ്റമാണ് വഖ്ഫ് ഭേദഗതി നിയമം. അതിനാൽ ഭേദഗതി പൂർണമായും പിൻവലിക്കുന്നതുവരെ സോളിഡാരിറ്റി പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഭാഗികമായ സ്റ്റേ ആശ്വാസകരമാണെങ്കിലും പോരാട്ടം തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കലക്ടറുടെ അധികാരം റദ്ദാക്കിയ നടപടി ആശ്വാസകരമാണ്. എന്നാൽ, വഖഫ് ബോർഡിലും കൗൺസിലിലും അമുസ്‌ലിം പ്രാതിനിധ്യം റദ്ദാക്കിയില്ല. അഞ്ച് വർഷമായി പ്രാക്ടീസിങ് മുസ്‌ലിമായിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയത് സംസ്ഥാനങ്ങൾ ചട്ടങ്ങൾ നിർമ്മിക്കുന്നതുവരെ മാത്രമാണ്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നിർമിക്കാനിരിക്കുന്ന ചട്ടങ്ങൾ മുസ്‌ലിം വിരുദ്ധമാവുമെന്ന് ഉറപ്പാണ്. വഖ്ഫ് കേന്ദ്ര പോർട്ടലിലെ രജിസ്ട്രേഷനും സ്റ്റേ ചെയ്തിട്ടില്ല. ഇത് ഫലത്തിൽ വഖ്ഫ് ബൈ യൂസിന്‍റെ നിയമസാധുത ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.