Posted On
date_range Updated On
date_range സോളാർ കേസ്: മജിസ്ട്രേറ്റിനെതിരെ പരാതിയുമായി വി.എസ്
ന്യൂഡൽഹി: എറണാകുളം അഡീഷണൽ സി.ജെ.എം എൻ.വി രാജുവിനെതിരെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദെൻറ പരാതി. സോളാർ കേസിൽ സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താത്ത മജിസ്ട്രേറ്റിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കാണ് വി.എസ് പരാതി നൽകിയത്.
രാജുവിനെതിരായ അന്വേഷണം ഹൈകോടതി അവസാനിപ്പിച്ചിരുന്നുവെന്നും യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയെന്നും വി.എസ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മജിസ്ട്രേറ്റിെൻറ തെറ്റായ നടപടികൾെക്കതിരെ സുപ്രീം കോടതിയിൽ പരാതി നൽകിയതായി വി.എസും സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.