Posted On
date_range Updated On
date_range തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ശോഭ സുരേന്ദ്രൻ നയിക്കുമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കലാപത്തിനിറങ്ങിയ ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാൻ ഒരുങ്ങി കെ.സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അവർ എങ്ങോട്ടും പോകില്ല പാർട്ടിയിൽ ഉറച്ച് നിൽക്കും. ബി.ജെ.പി ഒരു കുടുംബമാണ്. കെ. സുരേന്ദ്രൻ പറഞ്ഞു.
ഭാരവാഹിയാകാൻ യോഗ്യരായ നിരവധിപേർ പാർട്ടിയിലുണ്ട്. സംസ്ഥാനത്ത് ഇരു മുന്നണിയെയും വരുന്ന തെരഞ്ഞെടുപ്പുകളിൽ ജനം പ്രഹരിക്കും. സർക്കാർ വിരുദ്ധ വികാരം കണ്ട് യു.ഡി.എഫ് പനിക്കണ്ട. രമേശ് ചെന്നിത്തലയേക്കാൾ ജനങ്ങൾക്ക് വിശ്വാസം ബി.ജെ.പിയെ ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.