നെടുമ്പാശ്ശേരി: തൃപ്തി ദേശായിയെ ശബരിമലയിൽ കയറ്റാൻ ബി.ജെ.പി അനുവദിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ. ശബരിമലയിലെ ആചാരങ്ങളിൽ വിശ്വാസമില്ലെന്ന് ഉറപ്പിച്ചു പറയുന്ന തൃപ്തി ആക്റ്റിവിസത്തിനും ജനശ്രദ്ധ കിട്ടുന്നതിനും വേണ്ടി മാത്രമാണ് കേരളത്തിലെത്തിയിരിക്കുന്നത്. കേരളത്തിൽ ആക്റ്റിവിസ്റ്റുകളുടെ ഗുരു സ്വാമിയായ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് സംരക്ഷണം നൽകി സ്ത്രീകളെ മലകയറ്റുന്നത് അറിഞ്ഞിട്ടാണ് തൃപ്തി പൂനെയിൽ നിന്നും ഇവിടെ എത്തിയിരിക്കുന്നത്. അവരെ ശബരിമല ചവിട്ടാൻ ഭക്തർ സമ്മതിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഇരുമുടിക്കെട്ടില്ലാതെയാണ് തൃപ്തി ദേശായി ശബരിമല സന്ദർശനത്തിനെത്തിയത്. അയ്യപ്പെൻറ ആചാരങ്ങളിൽ വിശ്വാസമില്ലെന്ന് പറയുന്ന തൃപ്തി തിരിച്ചുപോകണം. എല്ലായിടത്തും ഭക്തജനങ്ങൾ പ്രതിഷേധവുമായി രംഗത്തുണ്ടെന്നും ശോഭ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.