പിണറായി ധാര്‍ഷ്ട്യം അവസാനിപ്പിച്ചില്ലെങ്കില്‍ ഭോപാല്‍ ആവര്‍ത്തിക്കും –ശോഭ സുരേന്ദ്രന്‍

കല്‍പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ ധാര്‍ഷ്ട്യം അവസാനിപ്പിച്ചില്ളെങ്കില്‍ രാജ്യവ്യാപകമായി ഭോപാല്‍ ആവര്‍ത്തിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ബി.ജെ.പിക്കാരെ ചുട്ടുകൊന്നും വെട്ടിക്കൊന്നും സി.പി.എമ്മുകാര്‍ അഴിഞ്ഞാടുമ്പോള്‍ കേരളത്തില്‍നിന്ന് പോയി സുഖമായി തിരിച്ചുവരാമെന്ന ധാര്‍ഷ്ട്യം പിണറായി അവസാനിപ്പിക്കുന്നതാണ് നല്ലത്.

 ഭോപാലില്‍ പോയ പിണറായി നാലുപേര്‍ പ്രതിഷേധിച്ചപ്പോള്‍ പേടിച്ചുവിറച്ച് തിരിച്ചുപോന്നയാളാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയ വേളയില്‍ മറ്റു വകുപ്പുമന്ത്രിമാരും പിണറായിയുമായി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍, ബി.ജെ.പി, ആര്‍.എസ്.എസ് അഖിലേന്ത്യ നേതൃത്വം കേരള ഹൗസിനു മുന്നില്‍ പ്രതിഷേധിച്ചപ്പോള്‍ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി മുഖ്യമന്ത്രി തിരിച്ചുപോന്നെന്നും അവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ ക്രമസമാധാനരംഗം തകര്‍ച്ചയിലാണ്. അക്രമങ്ങള്‍ അഴിച്ചുവിടുന്ന സി.പി.എം ഇതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. 

Tags:    
News Summary - sobha surendran attacks pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.