Posted On
date_range Updated On
date_range എസ്.എൻ.ഡി.പി എല്ലാകാലത്തും വിശ്വാസികൾക്കൊപ്പം; ഷംസീറിനെ തള്ളി തുഷാർ വെള്ളാപ്പള്ളി
തിരുവനന്തപുരം: എൻ.എസ്.എസിന് പിന്നാലെ സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രസ്താവനയെ തള്ളി എസ്.എൻ.ഡി.പിയും. സംഘടന എല്ലാകാലത്തും വിശ്വാസികൾക്കൊപ്പമാണ് നിന്നിട്ടുള്ളതെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ആക്രമണം അംഗീകരിച്ച് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ തുഷാർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇവിടെ ആരെയും കത്തിക്കണമെന്നോ കൊല്ലുമെന്നോ എൻ.എസ്.എസും എസ്.എൻ.ഡി.പിയും പറയില്ല. ഗണപതി എന്റെ ദൈവമാണ്. ആ ദൈവത്തെ കുറിച്ച് ആരും മോശം പറയേണ്ട കാര്യമില്ല.
ഇവിടെ ഹിന്ദുക്കൾ നബിയെയോ യേശുദേവനെയോ പരിഹസിക്കുന്നില്ല. മിത്താണെന്ന് പറയാനുള്ള വ്യാഖ്യാനങ്ങൾ ആ മതങ്ങളിലുമുണ്ട്. എന്നാൽ അത്തരത്തിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ എവിടെയെങ്കിലും ഉയരുന്നുണ്ടോയെന്നും തുഷാർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.