ലാവലിന്‍ കേസ്: റിവിഷന്‍ ഹരജി അന്തിമവാദത്തിന് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി

കൊച്ചി: ലാവലിന്‍ കേസില്‍ സി.ബി.ഐയുടെ ക്രിമിനല്‍ റിവിഷന്‍ ഹരജി അന്തിമവാദത്തിന് മാര്‍ച്ച് ഒമ്പതിന് പരിഗണിക്കാന്‍ മാറ്റി. റിവിഷന്‍ ഹരജി വേഗം തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് വൈപ്പിന്‍ ഓച്ചന്തുരുത്ത് സ്വദേശി എം.ആര്‍. അജയന്‍ നല്‍കിയ ഹരജി ഹൈകോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിനെതിരെ സി.ബി.ഐയുടെ റിവിഷന്‍ ഹരജിക്കൊപ്പം അജയന്‍െറ ഹരജികൂടി പരിഗണിക്കുകയായിരുന്നു.

കേസുകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയും ഗൗരവത്തോടെയും പരിഗണിച്ച് തീര്‍പ്പാക്കാന്‍ കോടതിക്ക് അറിയാമെന്നും മാധ്യമങ്ങള്‍ക്കുള്‍പ്പെടെ ഇക്കാര്യത്തില്‍ കോടതിയെ സ്വാധീനിക്കാന്‍ കഴിയില്ളെന്നുമുള്ള നിരീക്ഷണത്തോടെയാണ് ഹരജി തള്ളിയത്. കേസ് പരിഗണിക്കവേ, ഇത്തരമൊരു ഹരജിയുമായി വരാനുള്ള കാരണവും അവകാശവും എന്താണെന്ന് കോടതി ഹരജിക്കാരനോട് ആരാഞ്ഞു.

ന്തുതാല്‍പര്യത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഹരജി നല്‍കിയതെന്നും എന്തിനുവേണ്ടിയാണ് ഈ ഹരജി പരിഗണിക്കേണ്ടതെന്നും കോടതി ചോദിച്ചു. കേസ് പരിഗണിക്കാന്‍ വൈകുന്ന വിഷയം മാത്രമാണ് ഉന്നയിക്കുന്നതെന്നും പൊതുജനത്തെയും സര്‍ക്കാറിനെയും ബാധിക്കുന്ന വിഷയമായതിനാലാണ് പൗരനെന്ന നിലയില്‍ ഇടപെടുന്നതെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.

എന്നാല്‍, പൊതുതാല്‍പര്യത്തെ ബാധിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്തുകൊള്ളുമെന്ന് കോടതി വാക്കാല്‍ മറുപടി നല്‍കി. ഹരജിക്കാരന്‍െറ ഇടപെടല്‍ അനാവശ്യമാണെന്ന് സി.ബി.ഐ അഭിഭാഷകനും കോടതിയെ അറിയിച്ചു. കേസില്‍ വാദം നടത്താന്‍ സി.ബി.ഐ തയാറാണ്. ഈ മാസം 21മുതല്‍ വാദത്തിന് ഒരുക്കവുമാണ്. പ്രശസ്തിക്ക് വേണ്ടിയുള്ളതാണ് ഈ ഹരജി എന്ന വാദം സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകനും ചൂണ്ടിക്കാട്ടി.

ബന്ധമില്ലാത്ത ഒരുകേസില്‍ മൂന്നാം കക്ഷിക്ക് ഹരജിയുമായി കോടതിയെ സമീപിക്കാമെങ്കിലും അത് അനിവാര്യമായ എന്തെങ്കിലും ഘടകമുണ്ടാകണം. ഈ ഹരജിയുടെ കാര്യത്തില്‍ അതില്ല. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ഹരജിക്കാരന്‍െറ അഭിഭാഷകന്‍ ലാവലിന്‍ കേസ് പരിഗണിക്കുന്നത് കോടതി വൈകിപ്പിക്കുന്നെന്ന തരത്തില്‍ വിമര്‍ശിക്കുന്നത് കഴിഞ്ഞദിവസം കോടതിയുടെ ശ്രദ്ധയില്‍പെട്ടു. ഇയാളുടെ യഥാര്‍ഥ ആവശ്യം പ്രശസ്തി മാത്രമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹരജികള്‍ കോടതി പരിഗണിച്ചിട്ടുണ്ട്.

ഇവയിലേറെയും കോടതി പരിഗണിച്ച് തീര്‍പ്പാക്കി. ചില സ്വാര്‍ഥതാല്‍പര്യങ്ങളുടെ പേരില്‍ വന്ന ഹരജികളിന്മേല്‍ കോടതി അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കേസുകള്‍ നിയമപരമായി മാത്രമേ മുന്നോട്ട് കൊണ്ടുപോകാനാകൂ. കക്ഷികളുടെ സൗകര്യംകൂടി കണക്കിലെടുക്കേണ്ടിവരുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് മാര്‍ച്ച് ഒമ്പതിന് വീണ്ടും പരിഗണിക്കാന്‍ മാറ്റിയത്.

Tags:    
News Summary - snc lavaline case postponded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.