Posted On
date_range Updated On
date_range കൊല്ലത്ത് വീട്ടിൽ ഉറങ്ങികിടന്ന അഞ്ചുവയസുകാരൻ പാമ്പു കടിയേറ്റ് മരിച്ചു
കൊല്ലം: പുത്തൂരിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങികിടന്ന അഞ്ചുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. മാവടി ആറ്റുവാശേരി തെങ്ങുവിള മണിമന്ദിരത്തിൽ മണിക്കുട്ടെൻറ മകൻ ശിവജിത്താണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ഉറക്കത്തിൽ എന്തോ കടിച്ചെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നു. പരിശോധിച്ചപ്പോൾ കാലിൽ രണ്ട് പാടുകളും ചോരവരുന്നതും ശ്രദ്ധയിൽ പെടുകയും ഉടൻ അടുത്തുള്ള വൈദ്യെൻറ ചികിത്സ തേടുകയും ചെയ്തു. എന്നാൽ അൽപസമയത്തിനകം കുട്ടിയുടെ നില വഷളാവുകയായിരുന്നു.
കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിവജിത്ത് മാവടി ജി.എൽ.പിഎസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.