കൊച്ചി: സുൽത്താൻ ബത്തേരിയിൽ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരുെടയും ഡ്യൂട്ടി ഡോക്ടറുെടയും ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി പൊലീസ് ഹൈകോടതിയിൽ. ഗവ. സർവജന ഹൈസ്കൂൾ വിദ്യാർഥിനി ഷഹല ഷെറിൻ മരിച്ച സംഭവത്തിൽ അധ്യാപകൻ സി.വി. ഷജിൽ, വൈസ് പ്രിൻസിപ്പൽ കെ.കെ. മോഹനൻ, താലൂക്ക് ആശുപത്രി ഡോക്ടർ ജിസ മെറിൻ ജോയ് എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജിയിലാണ് മാനന്തവാടി അസി. പൊലീസ് കമീഷണർ വൈഭവ് സക്സേനയുെട വിശദീകരണം.
നവംബർ 20നാണ് ഷഹല പാമ്പുകടിയേറ്റ് മരിച്ചത്. കടിയേറ്റ് ഏറെ നേരം കിടന്നിട്ടും ഷജിൽ അടിയന്തര ചികിത്സസഹായം ലഭ്യമാക്കുന്നത് വൈകിച്ചതായി വിശദീകരണത്തിൽ പറയുന്നു. പരിചരണവും സഹായവും നൽകുന്നതിൽനിന്ന് സഹപ്രവർത്തകരെയും വിദ്യാർഥികെളയും പിന്തിരിപ്പിക്കുകയും ചെയ്തു. പാമ്പ് കടിച്ചതാണെന്ന് അറിഞ്ഞിട്ടും ഇങ്ങനെ ചെയ്തത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും ബാല നീതി നിയമപ്രകാരവും കുറ്റകരമാണ്. വൈസ് പ്രിൻസിപ്പലിെൻറ മുറിക്ക് സമീപമാണ് കുട്ടിയെ കിടത്തിയ ക്ലാസ് മുറി. കാര്യങ്ങളെല്ലാം നേരിട്ട് കാണാവുന്നതുമാണ്. എന്നാൽ, അടിയന്തര പരിചരണം നൽകുകയോ മറ്റുള്ളവരോട് നിർദേശിക്കുകയോ ചെയ്തില്ല.
ആൻറിവെനം നൽകാതെ വിലയേറിയ ഒരു മണിക്കൂറോളമാണ് ഡോ. ജിസ പാഴാക്കിയത്. പിതാവ് നിരന്തരം ആവശ്യപ്പെട്ടിട്ടും ആൻറിവെനം നൽകിയില്ല. പിതാവിെൻറ അനുമതി ഇല്ലാതെതന്നെ മരുന്ന് നൽകേണ്ടതായിരുന്നു. ആൻറിെവനം നൽകിയാൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അടിയന്തര ചികിത്സക്ക് താലൂക്ക് ആശുപത്രിയിൽ വെൻറിലേറ്റർ സൗകര്യവുമുണ്ടായിരുന്നു. എന്നിട്ടും നടപടി സ്വീകരിക്കാത്തതിലൂടെ ഡോക്ടർ തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്ന് വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.