എസ്.എം.ഇ കൊലപാതകം: ലക്ഷ്മിയുടെ  മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുത്തു

ഗാന്ധിനഗര്‍ (കോട്ടയം): എസ്.എം.ഇയില്‍ കൊല്ലപ്പെട്ട ലക്ഷ്മിയുടെ മാതാപിതാക്കളില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ചൊവ്വാഴ്ച രാവിലെ ഏറ്റുമാനൂര്‍ സി.ഐ എം.ജെ. മാര്‍ട്ടിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹരിപ്പാട് ലക്ഷ്മിയുടെ വീട്ടിലത്തെിയാണ് മാതാപിതാക്കളായ ചിങ്ങോലി കൃഷ്ണകുമാര്‍, ഉഷാറാണി എന്നിവരെ കണ്ടത്. ഇവരില്‍നിന്ന് പൊലീസ് സംഘം വിവരങ്ങള്‍ ശേഖരിച്ചു.
സെപ്റ്റംബര്‍ ആറിന് ലക്ഷ്മി താമസിച്ചിരുന്ന ഗാന്ധിനഗറിലെ വാടകവീട്ടില്‍ ആദര്‍ശ് എത്തിയിരുന്നുവെന്നും ഈ വിവരം വീട്ടുടമസ്ഥന്‍ അറിയിച്ചതോടെ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നെന്നും ഇവര്‍ പറഞ്ഞു. 
അല്ലാതെ മറ്റ് സംഭവങ്ങളൊന്നും കൊലപാതകത്തിന് അടുത്തദിവസങ്ങളില്‍ നടന്നതായി അറിയില്ല. ആദര്‍ശിന്‍െറ ശല്യം സഹിക്കാതെ വന്നപ്പോഴാണ് കായംകുളം സി.ഐക്ക് പരാതി നല്‍കിയത്. 
ലക്ഷ്മിയുടെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ സുരക്ഷ ഒരുക്കുന്നതില്‍ കോളജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടോ തുടങ്ങിയ വിഷയങ്ങളാണ് പൊലീസ് പ്രധാനമായി അന്വേഷിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ, കൊലപാതകത്തില്‍ ആര്‍ക്കെങ്കിലും പ്രേരണയോ പങ്കോ ഉണ്ടോ എന്ന് പറയാന്‍ കഴിയൂവെന്ന് സി.ഐ എം.ജെ. മാര്‍ട്ടിന്‍ പറഞ്ഞു. 
നാലാം വര്‍ഷ ഫിസിയോതെറപ്പി വിദ്യാര്‍ഥിനി ലക്ഷ്മിയെ കൊല്ലം നീണ്ടകര പുത്തന്‍തുറ സൈലാസമംഗലത്ത് ആദര്‍ശാണ് തീകൊളുത്തി കൊന്നത്. ആദര്‍ശും സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിന്നീട് മരണമടഞ്ഞു.

Tags:    
News Summary - sme murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.