കന്നുകാലി വിഷയം: മന്ത്രിസഭയുടെ  വിലയിരുത്തലുകൾ

•ച​ട്ടം 22 ഡി ​പ്ര​കാ​രം വി​ൽ​ക്കു​ന്ന ആ​ളും വാ​ങ്ങു​ന്ന ആ​ളും ക​ശാ​പ്പി​ന​ല്ലെ​ന്ന്​ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​ക​ണം. ക​ന്നു​കാ​ലി എ​ന്ന പ​ദ​ത്തി​​​െൻറ നി​ർ​വ​ച​ന​ത്തി​ൽ പ​ശു, കാ​ള, എ​രു​മ, പോ​ത്ത്, ക​ന്നു​കു​ട്ടി​ക​ൾ, ഒ​ട്ട​കം എ​ന്നി​വ​യാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്. കേ​ന്ദ്ര​ത്തി​ന് ഇ​ത്ത​രം ച​ട്ടം ഉ​ണ്ടാ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്ക​ണം 
•മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം കാ​ലി​ച്ച​ന്ത നി​യ​ന്ത്രി​ക്ക​ൽ ച​ട്ടം രൂ​പ​വ​ത്​​ക​രി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന്​ അ​ധി​കാ​ര​മി​ല്ല 
•ഭ​ര​ണ​ഘ​ട​ന​യി​ലെ മൗ​ലി​കാ​വ​കാ​ശം ലം​ഘി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ​ക്ക്​ ഭ​ര​ണ​ഘ​ട​ന സാ​ധു​ത​യി​ല്ല. കേ​ന്ദ്രം ഇ​ത്​ ലം​ഘി​ച്ചു
•ക​ന്നു​കാ​ലി ക​ശാ​പ്പ്​ പാ​ർ​ല​മ​​െൻറി​​​െൻറ നി​യ​മ​നി​ർ​മാ​ണ അ​ധി​കാ​ര​ത്തി​ൽ​പെ​ടു​ന്ന വി​ഷ​യ​മ​ല്ല. ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​ഴാം ഖ​ണ്ഡി​ക​യി​ൽ സം​സ്​​ഥാ​ന ലി​സ്​​റ്റ്​ ര​ണ്ടി​ൽ 15ാം ഇ​ന​മാ​യി ക​ന്നു​കാ​ലി സം​ര​ക്ഷ​ണ​വും രോ​ഗം​ത​ട​യ​ലും ഉ​ൾ​പ്പെ​ടു​ന്നു. 28ാം ഇ​ന​മാ​യി ച​ന്ത​ക​ളും മേ​ള​ക​ളും ന​ട​ത്ത​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഗോ​വ​ധം നി​രോ​ധി​ച്ച്​ പ​ല സം​സ്​​ഥാ​ന​ങ്ങ​ളും നി​യ​മം പാ​സാ​ക്കി. എ​ന്നാ​ൽ പ​ല സം​സ്​​ഥാ​ന​ങ്ങ​ളി​ലും ഗോ​വ​ധം നി​യ​മ​വി​ധേ​യ​മാ​ണ്​ 
•മൃ​ഗ​ങ്ങ​ളോ​ട്​ ക്രൂ​ര​ത​ത​ട​യ​ൽ നി​യ​മ​ത്തി​​​െൻറ മ​റ​വി​ൽ പൗ​ര​​​െൻറ തൊ​ഴി​ൽ, വ്യാ​പാ​ര​സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ന്ന​ത്​ അ​നു​വ​ദ​നീ​യ​മ​ല്ല 
• ക​ന്നു​കാ​ലി​ക​ളെ കൃ​ഷി ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ വി​ൽ​ക്ക​രു​ത്, മൂ​ക്കു​ക​യ​റി​ട​രു​ത്, ആ​റ്​ മാ​സ​ത്തി​ന​കം വി​ൽ​ക്ക​രു​ത്, അ​റ​വു​ശാ​ല​ക്ക്​ വി​ൽ​ക്ക​രു​ത്​ എ​ന്നി​ങ്ങ​നെ ച​ട്ട​ത്തി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണ്​ 
•സം​സ്​​ഥാ​ന​ത്തി​ന്​ പു​റ​ത്ത് മൃ​ഗ​ങ്ങ​ളെ വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന വ്യാ​പാ​ര​സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്നു. ഇ​തി​നോ​ടും​ സ​ർ​ക്കാ​റി​ന്​ യോ​ജി​പ്പി​ല്ല  
 

Tags:    
News Summary - slaughter ban Kerala cabinet analysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.