Posted On
date_range Updated On
date_range സാനിറ്റൈസർ യന്ത്രം നിർമിച്ച് ആറാംക്ലാസുകാരൻ
പിറവം: കരസ്പർശം ഏൽക്കാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സാനിറ്റൈസർ യന്ത്രം നിർമിച്ച് സ്കുളിന് നൽകി ശ്രദ്ധേയനായ ആറാം ക്ലാസുകാരൻ പൊതുസ്ഥാപനങ്ങൾക്കും നൽകിയതോടെ നാട്ടിൽ താരമായി.
രാമമംഗലം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ജസ്വിൻ എൽദോ സണ്ണിയാണ് പൊലീസ് സ്റ്റേഷനും പോസ്റ്റ് ഓഫിസിനും യന്ത്രം നൽകിയത്.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് കെ.എ. മിനികുമാരി യന്ത്രം ഏറ്റുവാങ്ങി.
പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ സജിമോൻ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, അധ്യാപകരായ അനൂപ് ജോൺ, ഷൈജി കെ. ജേക്കബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.