രാജേഷ്
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആറ് വർഷം കഠിനതടവും 30000 രൂപ പിഴയും. കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ് വിളപ്പില്‍ശാല കാരോട് ഗൗരി ഭവനിൽ രാജേഷി(39)നെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ച് മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്ന് ജഡ്ജി എസ്. രമേശ്കുമാറിന്റെ വിധിയില്‍ പറയുന്നു. 2018ലാണ് കേസിനാസ്പദമായ സംഭവം. വിളപ്പിൽശാല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.