Posted On
date_range Updated On
date_range കുളത്തില്‍ വീണ് ആറു വയസുകാരൻ മരിച്ചു
മുട്ടില്‍: വയനാട് മുട്ടിലിൽ വീടിന് സമീപത്തെ കുളത്തില്‍ വീണ് ആറു വയസുകാരൻ മരിച്ചു. എടപ്പെട്ടി അമ്പലകുന്ന് കോളനിയിലെ രാജേഷിന്‍റെ മകന്‍ വിഘ്‌നേഷ് (6) ആണ് മരിച്ചത്. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 30 അടി ആഴമുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
വീടിനു സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാനായി പോയപ്പോഴായിരുന്നു അപകടം. കല്‍പറ്റ ഫയര്‍ ആൻഡ് റെസ്‌ക്യു സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം. ജോമിയുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, കെ.എസ് ഷജില്‍, സി.യു പ്രവീണ്‍ കുമാര്‍, ആര്‍. രാജേഷ്, സുജിത് എം.എസ്, സുനില്‍കുമാര്‍, കെ.എസ് ശ്രീജിത്, പി. സുധീഷ്, ഹോം ഗാര്‍ഡുമാരായ കെ. ശിവദാസന്‍, പി.കെ ശശീന്ദ്രന്‍ എന്നിവരാണ് തിരച്ചിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.