മണ്ണാറക്കുളഞ്ഞിയിൽ മിനിബസുമായി കൂട്ടിയിടിച്ച് തകർന്ന ശബരിമല തീർഥാടകരുടെ കാർ
Posted On
date_range Updated On
date_range കാറും മിനിബസും കൂട്ടിയിടിച്ച് ആറ് ശബരിമല തീർഥാടകർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും മിനി ബസും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്.കാർ യാത്രികരായ തമിഴ്നാട് തിരുവണ്ണാമല സ്വദേശികളായ വിജയ് (29), മലൈ നാഥൻ (27), സരൺ രാജ് (27), സന്തോഷ് (19), ഗോവിന്ദ രാജ് (40), മുരളി (37) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം രാത്രി 11ഓടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലായിരുന്നു അപകടം. ദർശനം കഴിഞ്ഞുവന്ന ഇവരുടെ കാർ എതിർദിശയിൽവന്ന തമിഴ്നാട് സ്വദേശികർ സഞ്ചരിച്ച മിനി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.