തിരുവനന്തപുരം: ഫുട്ബാൾ ആരാധകരെ ഞെട്ടിക്കുന്ന മത്സരമാണ് അർജന്റീനയും സൗദി അറേബ്യയും തമ്മിൽ അരങ്ങേറിയത്. കേരളത്തിലെ അടക്കം അർജന്റീന ആരാധകര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത തുടക്കമാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്‍റീനക്ക് ഉണ്ടായത്. 2-1ന് സൌദിയോട് അർജന്റീന ഭീകര പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
എന്നാല്‍, ഈ മത്സരത്തിന്‍റെ ഫലം നേരത്തെ പ്രവചിച്ച് സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ് യുവാവ്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പ്രവചനം നടത്തിയത്. പ്രവചനം ഇങ്ങനെയായിരുന്നു. ''ഈ world cupലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും. Z Mark my words സൗദി അറേബ്യ VS അർജന്റീന
My prediction : 2 - 1 സൗദി അറേബ്യ ജയിക്കും മെസി നനഞ്ഞ പടക്കമാകും''.
ഈ പ്രവചനത്തിന് ഏറെ പരിഹാസമാണ് ആദ്യം ഉണ്ടായത്. എന്നാല്‍ മത്സര ശേഷം അത്ഭുതം, മാരകം എന്നതൊക്കെയാണ് കമന്‍റ് വരുന്നത്. നൂറുകണക്കിന് കമന്‍റുകളാണ് ഈ പോസ്റ്റില്‍ നിലവിൽ വരുന്നത്. മധുവിന്റെ പ്രവചനം അക്ഷരംപ്രതി ശരിയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.