കുറ്റിക്കാട്ടൂർ (കോഴിക്കോട്): ശിവസേന പരിപാടിയിൽ പങ്കെടുത്ത പെരുവയൽ ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് അംഗത്തിനെതിരെ നടപടി. ചെമ്മലത്തൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത പതിനഞ്ചാം വാർഡ് അംഗം സഫിയ മാക്കിനിയാട്ടിനെ പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് നടപടിയെന്ന് കുന്ദമംഗലം മണ്ഡലം പ്രസിഡൻറ് കെ. മൂസ മൗലവി പറഞ്ഞു.
സംഘ്പരിവാർ സംഘടനകളുടെയും എസ്.ഡി.പി.ഐയുടെയും പരിപാടികളിൽ നേതാക്കൾ പങ്കെടുക്കരുതെന്ന നയം ലംഘിച്ച സഫിയക്കെതിരെ ലീഗിെൻറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. നടപടി വേണമെന്ന് അണികൾ കമൻറിടുകയും ചെയ്തതോടെ വിവാദമായ സാഹചര്യത്തിലാണ് സസ്പെൻഷൻ. ശിവസേനയുടെ പരിപാടിയിൽ പെങ്കടുത്ത അംഗം ബാൽതാക്കറെയുടെ ആറാം ചരമവാർഷികാചരണ ഉദ്ഘാടനം നിർവഹിച്ചതിെൻറ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പരിക്കേറ്റ് കിടക്കുന്ന വ്യക്തിക്ക് സഹായ വിതരണത്തിന് ക്ഷണിച്ചതു കൊണ്ടാണ് പങ്കെടുത്തതെന്നും പരിപാടിക്കിടെ താക്കറെയുടെ ചരമ വാർഷികാചരണ ഉദ്ഘാടനം നിർവഹിക്കേണ്ടിവന്നത് അറിയാതെ സംഭവിച്ചതാണെന്നും അംഗം വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.