Posted On
date_range Updated On
date_range ദുരന്ത സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും -കോട്ടയം കലക്ടർ
കോട്ടയം: ജില്ലയില്‍ ദുരന്ത സാധ്യതയുള്ള എല്ലാ മേഖലകളില്‍നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ഊർജിതപ്പെടുത്തിയതായി കലക്ടർ എം. അഞ്ജന അറിയിച്ചു. ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണ്. ജില്ലാ കേന്ദ്രത്തിൽ നിന്നും താലൂക്ക് ഓഫിസുകളില്‍നിന്ന് നിര്‍ദേശിച്ചാലുടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയാറാകണമെന്നും കലക്ടര്‍ അഭ്യർഥിച്ചു.
വ്യാഴാഴ്ച വൈകുന്നേരം മുതൽ തുടങ്ങിയ ശക്തമായ മഴ ഇനിയും തുടരുകയാണ്. കൂട്ടിക്കലിലും പൂഞ്ഞാറിലും വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടി. കൂട്ടിക്കൽ, തീക്കോയി പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും കലക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.