മണി രാജിവെക്കേണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി:  എം.എം. മണിയുടെ മന്ത്രിപദവിയുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് അയച്ചുവെന്ന് പറയുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ളെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എം.എം. മണിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുന്ന കാര്യം ഇപ്പോള്‍ കേന്ദ്രനേതൃത്വത്തിന്‍െറ പരിഗണനയിലില്ല. 

മണിക്കെതിരായ കോടതിവിധിയില്‍ അപ്പീല്‍ പോകുന്നതും മറ്റും  സംസ്ഥാന ഘടകത്തിന് തീരുമാനിക്കാവുന്ന വിഷയമാണെന്നും യെച്ചൂരി വ്യക്തമാക്കി.മണിയുടെ രാജി ആവശ്യമുന്നയിച്ച്  പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക്  കത്തയച്ചുവെന്ന വിവരം വി.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് പുറത്തുവിട്ടത്.കത്തുകിട്ടിയില്ളെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത് വി.എസിന്‍െറ ആവശ്യം തല്‍ക്കാലം പരിഗണിക്കുന്നില്ളെന്നതിന്‍െറ സൂചനയാണ്. സംസ്ഥാന ഘടകം പിണറായിക്കു പിന്നില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വവും സൂക്ഷ്മതയോടെയാണ് ഇടപെടുന്നത്. 

വി.എസിനോട് അടുപ്പം സൂക്ഷിക്കുമ്പോഴും വി.എസിനെ തള്ളിപ്പറഞ്ഞ് യെച്ചൂരി രംഗത്തുവന്നതിന്‍െറ സാഹചര്യം അതാണ്. എങ്കിലും ജനുവരി ആദ്യവാരം  തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്ര കമ്മിറ്റി, പി.ബി യോഗങ്ങളില്‍  വി.എസിന്‍െറ കത്ത് ചര്‍ച്ചയാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വി.എസിന്‍െറ അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട പി.ബി കമീഷന്‍െറ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരുവനന്തപുരത്തെ യോഗത്തില്‍ ചര്‍ച്ചക്കു വരുന്നുണ്ട്.

Tags:    
News Summary - sitataram secretary on mm mani issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.