കാശിക്ക് പോകുന്നുവെന്ന് കത്തെഴുതി വിദ്യാർഥി നാടു വിട്ടിട്ട് ഒമ്പത് ദിവസം; അന്വേഷണത്തിനായി എസ്.ഐ.ടി

കണ്ണൂർ: കാശിക്ക് പോകുന്നുവെന്ന് കത്തെഴുതി നാടുവിട്ട പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താനായി എസ്.ഐ.ടി നിയമിച്ചു. കണ്ണൂർ കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. നിലവിൽ ആന്വേഷണ ഉദ്യാഗസ്ഥർ സംസ്ഥാനത്തിന് പുറത്തേക്ക് കുട്ടിയെ തിരഞ്ഞ് പുറപ്പെട്ടിട്ടുണ്ട്.

ശിവസൂര്യയെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമീഷന്‍ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നേക്ക് ഒമ്പത് ദിവസമായി കുട്ടിയെ കാണാതായിട്ട്. സി.സി.ടി.വി ദൃശ‍്യങ്ങൾ പരിശോധിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. നിലവിൽ പൊലീസ് സ്വകാഡ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ലാത്തതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു.

പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയും ചൊക്ലി രാമവിലാസം ഹയർസെക്കന്‍ററി സ്കൂളിലെ വിദ്യാർഥിയുമാണ് ശിവസൂര്യ. ഓൺലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായതിനാൽ ശി​വ​സൂ​ര്യ​യു​ടെ കൈ​യി​ൽ നി​ന്നും അച്ഛന്‍ ഫോൺ വാങ്ങിവെച്ചിരുന്നു. ശി​വ​സൂ​ര്യ വീ​ട് വി​ട്ട് ഇ​റ​ങ്ങു​മ്പോ​ൾ വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ മാസം ഏഴിനാണ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​ത്. രൂ​പ സാ​ദൃ​ശ്യ​മു​ള്ള​യാ​ളെ കു​റി​ച്ച് പാ​ല​ക്കാ​ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്കും വ്യാ​പി​പ്പി​ച്ചു. ഇ​തി​നി​ടെ ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി കു​ട്ടി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്നും പി.​ടി.​എ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ വി​ജ​യ് ഭാ​ര​ത് റെ​ഡി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം ത​ല​ശേ​രി എ.​എ​സ്.​പി ഡോ. ​ന​ന്ദു ഗോ​പ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചാ​യിരുന്നു അ​ന്വേ​ഷ​ണം. ‘ഞാ​ൻ കാ​ശി​ക്ക് പോ​കു​ന്നു, ഇ​നി​യു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട​ലി​യും’ എ​ന്നാ​ണ് ക​ത്തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - SIT appointed to find missing Shivasurya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.