സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏട്- മുഖ്യമന്ത്രി

തിരുവനന്തപുരം: സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്യന്തം അപകടകാരിയായ വൈറസിനു മുൻപിൽ വിറങ്ങലിച്ചുപോയ ഒരു ജനതയ്ക്ക് തന്റെ ജീവത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് ലിനി അന്ന് ചെയ്തത്.

ഉദാത്തമായ മനുഷ്യസ്നേഹത്തിന്‍റെയും ത്യാഗമനോഭാവത്തിന്‍റെയും സേവനസന്നദ്ധതയുടെയും പ്രതീകമാണ് സിസ്റ്റർ ലിനി. സിസ്റ്റർ ലിനിയ​ുടെ ഓർമ്മദിനത്തിന്റെ ഭാഗമായി ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി അനുസ്മരിക്കുന്നത്.

കുറിപ്പ് പൂർണരൂപത്തിൽ

ഇന്ന് സിസ്റ്റർ ലിനിയുടെ ഓർമ്മദിനമാണ്. സ്വന്തം ജീവൻ നൽകി നിപയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ മുന്നിൽ നിന്ന സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏടാണ്.

അത്യന്തം അപകടകാരിയായ വൈറസിനു മുൻപിൽ വിറങ്ങലിച്ചുപോയ ഒരു ജനതയ്ക്ക് തന്റെ ജീവത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് ലിനി അന്ന് ചെയ്തത്. ഉദാത്തമായ മനുഷ്യസ്നേഹത്തിന്‍റെയും ത്യാഗമനോഭാവത്തിന്‍റെയും സേവനസന്നദ്ധതയുടെയും പ്രതീകമാണ് സിസ്റ്റർ ലിനി. സിസ്റ്റർ ലിനിയുടെ മരിക്കാത്ത ഓർമ്മകൾക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Tags:    
News Summary - Sister Lini Remembrance Day: Chief Minister's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.