ആലപ്പുഴ: ജലന്ധർ വൈദികനായിരുന്ന കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാരച്ചടങ്ങിൽ പെങ്കടുക്കാനെത്തിയ സിസ്റ്റർ അനുപമ പള്ളിമേടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. പള്ളിമേടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ ശ്രമിച്ച സിസ്റ്റർ അനുപമയെ ഏതാനും വിശ്വാസികൾ തടഞ്ഞതാണ് സംഘർഷത്തിന് വഴിവെച്ചത്. തുടർന്ന് പള്ളിക്ക് വെളിയിലെത്തി ഇവർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ബിഷപ് ഫ്രാേങ്കാക്കെതിരെ തെളിവ് കൊടുത്തതിന് ശേഷം ഫാ. കുര്യാക്കോസ് കാട്ടുതറ വൻ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായി സിസ്റ്റർ പറഞ്ഞു. തെൻറ ബന്ധുക്കളുള്ള ഇടവകയിൽ പോലും സംസാരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.