കോഴിക്കോട്: എസ്.ഐ.ഒ കേരളയും കാമ്പസ് അലൈവ് വെബ് മാഗസിനും ചേർന്ന് കോഴിക്കോട് ആസ്പിൻ കോർട്ട് യാഡിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഡീകോൺക്വിസ്റ്റ ഇന്റർനാഷനൽ കോൺഫെറൻസിന് ഉജ്ജ്വല സമാപനം. നാലു വേദികളിലായി അറുപതോളം അതിഥികൾ വിവിധ സെഷനുകളിൽ പങ്കെടുത്തു.
പാരമ്പര്യവും ആധുനികതയും, ദൈവശാസ്ത്ര പാരമ്പര്യങ്ങളിലെ നീതി, വിമോചനം, ഡീകൊളോണിയൽ ചിന്തകൾ, പ്രതിരോധത്തിന്റെ ദൈവശാസ്ത്രം, ഡീകൊളോണിയൽ ചിന്തകളിലെ സയ്യിദ് മൗദൂദി, സയ്യിദ് ഖുതിബ്, തൂഫാനുൽ അഖ്സ: പ്രതിരോധത്തിന്റെ പുതിയ ലോക ക്രമം, ദേശീയത, ഹിന്ദുത്വ ഇസ്‌ലാമിന്റെ ചോദ്യങ്ങൾ, മലബാറിന്റെ അപകോളനീകരണ പാഠങ്ങൾ, ഹിന്ദുത്വ ഇന്ത്യയിലെ മുസ്‌ലിം സ്ത്രീ പ്രതിരോധങ്ങൾ തുടങ്ങിയ വിവിധ സെഷനുകൾ അവതരിപ്പിച്ചു. ആദിത്യ നിഗം, എം.ടി അൻസാരി, ഡോ. മുഹമ്മദ് അബ്‌ദോ, അബ്ദുൽ കരീം വക്കീൽ, പ്രഫ. സൽമാൻ സയ്യിദ്, ഫരീദ് ഇസാഖ്, ഡോ.കെ.എൻ. സുനന്ദൻ, ശിഹാബ് പൂക്കോട്ടൂർ, നഹാസ് മാള, അഫ്രീൻ ഫാത്തിമ, സമർ അലി, സി. ദാവൂദ്, താജ് ആലുവ, ഷമീറലി ഹുദവി, കെ.എസ്. ഷമീർ, ഷിയാസ് പെരുമാതുറ, കെ.കെ. ബാബുരാജ്, കെ. രാജൻ, ഷഹീൻ കെ. മൊയ്‌ദുണ്ണി, താഹിർ ജമാൽ, അബ്ദുല്ല കോട്ടപ്പള്ളി, ജമീൽ അഹ്‌മദ്, തഫ്ജൽ ഇജാസ്, മുഹമ്മദ് ഷാ, മുഹമ്മദ് റാഷിദ്, റാനിയ സുലൈഖ തുടങ്ങിയവർ സംസാരിച്ചു.
ഇന്റർനാഷണൽ കോൺഫറൻസ് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ഇസ്രായേൽ എന്ന കുടിയേറ്റ കൊളോണിയൽ ശക്തിക്കെതിരെ പോരാടുന്ന ഫലസ്തീനിനെ കുറിച്ച് സംസാരിക്കാതെയുള്ള അപകോളനീകരണ ചിന്ത അസാധ്യമാണെന്ന് ഇന്റർനാഷണൽ കോൺഫെറൻസ് അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ഇ.കെ. റമീസ് മുഖ്യാതിഥിയായിരുന്നു.
സമാപന സമ്മേളനം ദേശീയ സെക്രട്ടറി അഡ്വ. അനീസ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ് പി.ടി.പി. സാജിദ, ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ടി. ശാക്കിർ വേളം, എസ്.ഐ.ഒ കേരള പ്രസിഡന്റ് ടി.കെ. മുഹമ്മദ് സഈദ് തുടങ്ങിയവർ സംസാരിച്ചു.
കേന്ദ്ര സംസ്ഥാന സർവകലാശാലകളിലെ ഗവേഷക വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു. പ്രതിരോധത്തിന്റെ പാട്ടുകൾ, നാടകം, കോൽക്കളി, ദഫ് മുട്ട്, റാപ്പ് സോങ് തുടങ്ങിയ കലാവിഷ്കാരങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.