ഗായിക ചിത്ര അരുണിന്‍റെ ഫേസ്ബുക്ക് പേജ്​ ഹാക്ക്​ ചെയ്ത്​ അശ്ലീല വിഡിയോ പ്രചാരണം; സഹായമഭ്യർഥിച്ച് ഗായിക

ചലച്ചിത്ര പിന്നണി ഗായിക ചിത്ര അരുണിന്‍റെ ഫേസ്​ബുക്ക്​ പേജ്​ അജ്​ഞാതർ ഹാക്ക്​ ചെയ്തു. ഈ അക്കൗണ്ടിലൂടെ ഇപ്പോൾ അശ്ലീല വിഡിയോകൾ സ്​റ്റോറികളായും റീൽസുകളായും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്​. മൂന്നു മാസം മുമ്പാണ്​ തന്‍റെ പേജ്​ ഹാക്ക്​ ചെയ്തതതെന്നും സൈബർ സെല്ലിലും ഫേസ്​ബുക്കിനും നേരിട്ട്​ പരാതി നൽകിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ലെന്നും ചിത്ര അരുൺ പറയുന്നു.

കുറച്ചുനാളുകൾക്കു ശേഷം ഈ അക്കൗണ്ടിലൂടെ അശ്ലീല വിഡിയോകൾ പ്രചരിക്കാൻ തുടങ്ങിയിരിക്കുകയാണ്​. സുഹൃത്തുക്കളാണ് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതെന്നും എന്നാൽ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നും ഗായിക വ്യക്തമാക്കി. 

തുടർന്ന് ഈ പേജ്​ റി​പ്പോർട്ട്​ ചെയ്ത്​ ബ്ലോക്കാക്കണമെന്ന അഭ്യർഥനയുമായി ചിത്ര അരുൺ തന്നെ നേരിട്ട്​ സോഷ്യൽ മീഡിയിൽ രംഗത്തുവന്നിട്ടുണ്ട്​. മൂന്നു മാസം മുമ്പ്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്​ത ശേഷം പേജ്​ തുറക്കാൻ കഴിയാത്ത അവസ്ഥയിലായെന്നും ചിത്ര പറയുന്നു. പുതിയ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഗായികയുടെ അഭ്യർഥന.

Full View


Tags:    
News Summary - Singer Chitra Arun's Facebook page hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.