Posted On
date_range Updated On
date_range ഗായിക അമൃത സുരേഷിന്‍റെ പിതാവ് പി.ആർ സുരേഷ് നിര്യാതനായി
കൊച്ചി: ഓടക്കുഴൽ കലാകാരനും ഗായിക അമൃത സുരേഷിന്‍റെ പിതാവുമായ പി.ആർ സുരേഷ് (60) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സമൂഹ മാധ്യമത്തിലൂടെ അമൃത സുരേഷാണ് മരണവിവരം അറിയിച്ചത്. മൃതദേഹം ചക്കരപ്പറമ്പിലെ കെന്‍റ് നാലുകെട്ടിൽ ഉച്ചക്ക് 11 വരെ പൊതുദർശനത്തിന് വെക്കും. ശേഷം പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും. ലൈലയാണ് ഭാര്യ. ഗായിക അഭിരാമി സുരേഷ് ഇളയ മകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.