സഹിച്ചത് മതി, ഇനി ശബ്ദമുയർത്താം; ഗാർഹിക പീഡനത്തിനെതിരെ പൊലീസിന്‍റെ പ്രത്യേക ദൗത്യസേന

തി​രു​വ​ന​ന്ത​പു​രം: ഗാ​ർ​ഹി​ക പീ​ഡ​നം ത​ട​യാ​നും അ​തി​ജീ​വി​ത​ക​ൾ​ക്ക് സു​ര​ക്ഷ​യും പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കാ​നും കേ​ര​ള പൊ​ലീ​സ് ‘സ്പീ​ക്ക് അ​പ്പ്’ എ​ന്ന പ്ര​ത്യേ​ക ദൗ​ത്യ​സേ​ന രൂ​പ​വ​ത്ക​രി​ച്ചു. ക്രൈം​ബ്രാ​ഞ്ച്​ ഐ.​ജി അ​ജി​ത ബീ​ഗ​ത്തി​നാ​ണ്​ ചു​മ​ത​ല.

‘സ​ഹ​നം മ​തി, ഇ​നി ശ​ബ്ദ​മു​യ​ർ​ത്തേ​ണ്ട സ​മ​യ​മാ​ണ്’ എ​ന്ന സ​ന്ദേ​ശ​മാ​ണ് സ്പീ​ക്ക് അ​പ്പി​ലൂ​ടെ ന​ൽ​കു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ്ത്രീ​ക​ളെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​ക​ർ​ക്കു​ന്ന നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​ണ് ഗാ​ർ​ഹി​ക അ​തി​ക്ര​മ​ങ്ങ​ൾ. സാ​മ്പ​ത്തി​ക​മോ കു​ടും​ബ​പ​ര​മോ ആ​യ ഭ​യം മൂ​ലം ഒ​രു സ്ത്രീ​ക്കും നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടാ​ത്ത​വി​ധം ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​കും പൊ​ലീ​സ് ന​ട​ത്തു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഭ​യം കാ​ര​ണം പ​രാ​തി പ​റ​യാ​തെ മൗ​നം പാ​ലി​ക്കു​ന്ന​വ​രു​മു​ണ്ട്‌. അ​ത്ത​രം അ​വ​സ്ഥ​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ക​യാ​ണ്‌ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​രാ​തി എ​ങ്ങ​നെ ന​ൽ​ക​ണം, ല​ഭ്യ​മാ​യ നി​യ​മ​സ​ഹാ​യം എ​ന്തൊ​ക്കെ, തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ങ്ങ​നെ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ സ്പീ​ക്ക് അ​പ്പ് സ​ഹാ​യം ന​ൽ​കും. ഒ​രു സ​ഹോ​ദ​രി​യോ​ടോ സു​ഹൃ​ത്തി​നോ​ടോ സം​സാ​രി​ക്കു​ന്ന​തു​പോ​ലെ സു​ര​ക്ഷി​ത​മാ​യി പ​രാ​തി​ക​ൾ പ​ങ്കു​വെ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ്‌ സ്‌​പീ​ക്ക​പ്പി​ലു​ണ്ടാ​വു​ക.

പ​ര​മ്പ​രാ​ഗ​ത പൊ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് മാ​റി, അ​തി​ജീ​വി​ത​ക​ളു​ടെ സ്വ​കാ​ര്യ​ത​ക്ക്​ പൂ​ർ​ണ മു​ൻ​ഗ​ണ​ന ന​ൽ​കും. വി​വ​രം ല​ഭി​ച്ചാ​ൽ ഔ​ദ്യോ​ഗി​ക വേ​ഷ​ത്തി​ല​ല്ലാ​തെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​ജീ​വി​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടും. ഓ​രോ കേ​സി​നും പ്ര​ത്യേ​ക​മാ​യി നി​യോ​ഗി​ക്കു​ന്ന ഓ​ഫി​സ​ർ​മാ​ർ കേ​സി​ന്‍റെ പു​രോ​ഗ​തി, കൗ​ൺ​സ​ലി​ങ്, ഉ​പ​ജീ​വ​ന പി​ന്തു​ണ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ വ്യ​ക്തി​പ​ര​മാ​യി വി​ല​യി​രു​ത്തും.

ഡി​ജി​റ്റ​ൽ ഹെ​ൽ​പ്പ്‌​ലൈ​ൻ, വാ​ട്സ്​​ആ​പ്, പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ് എ​ന്നി​വ വ​ഴി പ​രാ​തി​ക​ൾ വേ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും സ​മ​യ​ബ​ന്ധി​ത​മാ​യി സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും പ്ര​ധാ​ന ക​മാ​ൻ​ഡ് സെ​ന്‍റ​ർ സ​ജ്ജ​മാ​ക്കും. പോ​ക്സോ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് സ​മാ​ന​മാ​യി അ​തി​ജീ​വി​ത​ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ഷെ​ൽ​ട്ട​ർ ഹോ​മു​ക​ളും തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ

*ഗാ​ർ​ഹി​ക അ​തി​ക്ര​മം ത​ട​യു​ക.

*അ​തി​ജീ​വി​ത​ക​ൾ​ക്ക് നി​യ​മ​സ​ഹാ​യ​വും കൗ​ൺ​സ​ലി​ങ്ങും ഉ​റ​പ്പാ​ക്കു​ക.

*സു​ര​ക്ഷി​ത താ​മ​സ​വും ഉ​പ​ജീ​വ​ന പി​ന്തു​ണ​യും ല​ഭ്യ​മാ​ക്കു​ക.

*പ​രാ​തി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലു​ള്ള സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി സ​ഹാ​യം തേ​ടാ​നു​ള്ള സം​വി​ധാ​നം ല​ഭ്യ​മാ​ക്കും.

*അ​തി​ജീ​വി​ത​ക​ളു​ടെ സ്വ​കാ​ര്യ​ത​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കും.

പാ​സ്​​പോ​ർ​ട്ട് നി​ഷേ​ധി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ

ഗാ​ർ​ഹി​ക അ​തി​ക്ര​മ​ക്കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും പാ​സ്‌​പോ​ർ​ട്ടും നി​ഷേ​ധി​ക്കു​ന്ന​ത​ട​ക്കം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് സ്പീ​ക്ക് അ​പ്പ് മേ​ധാ​വി​യും ഐ.​ജി​യു​മാ​യ അ​ജീ​ത ബീ​ഗം. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ൽ ഒ​രു കോ​ൾ വ​ന്നാ​ൽ മ​തി, ന​ട​പ​ടി​യെ​ടു​ക്കും.

ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ നി​ര​ന്ത​രം വ​രു​ന്ന​തി​നാ​ൽ ജെ​ൻ സി ​കു​ട്ടി​ക​ൾ വി​വാ​ഹം പോ​ലും വേ​ണ്ടെ​ന്നു​വെ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. അ​തി​ലൊ​ക്കെ മാ​റ്റം വ​രു​ത്താ​നു​ള്ള ശ്ര​മം ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സ്വീ​ക​രി​ക്കും. വി​വാ​ഹ​ത്തി​ൽ പ​ര​സ്പ​രം ബ​ഹു​മാ​നി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. അ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ ആ​ൺ​കു​ട്ടി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും ഉ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഐ.​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.