ബി.ആർ.എം. ഷെഫീറിന്‍റെ ഭാര്യക്ക് സി മാറ്റിൽ അനധികൃത നിയമനം

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ബി.​ആ​ർ.​എം. ഷെ​ഫീ​റി​ന്‍റെ ഭാ​ര്യ​ക്ക്​ സ്​​റ്റേ​റ്റ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ എ​ജു​ക്കേ​ഷ​ന​ൽ മാ​നേ​ജ്​​മെ​ന്‍റ്​ ആ​ൻ​ഡ്​ ട്രെ​യ്​​നി​ങ്ങി​ൽ (സി ​മാ​റ്റ്) അ​ന​ധി​കൃ​ത​മാ​യി ക​രാ​ർ നി​യ​മ​നം ന​ൽ​കി​യെ​ന്ന്​ പ​രാ​തി.

വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നു കീ​ഴി​ലെ സി ​മാ​റ്റി​ൽ റി​സ​ർ​ച്ച്​ ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ അ​പേ​ക്ഷ ക്ഷ​ണി​ക്കാ​തെ നി​യ​മ​നം ന​ട​ത്തി​യെ​ന്നാ​ണ്​ ആ​രോ​പ​ണം. പ്ര​തി​മാ​സം 40,000 രൂ​പ വേ​ത​ന​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ്​ നി​യ​മ​നം.

ഒ​ഴി​വ് വ​ന്ന​പ്പോ​ൾ അ​പേ​ക്ഷ ക്ഷ​ണി​ക്കാ​തെ ബ​യോ​ഡേ​റ്റ വാ​ങ്ങി നി​യ​മ​നം ന​ൽ​കു​ക​യാ​യി​രു​ന്നു. ​വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​യാ​ളെ​യാ​ണ്​ നി​യ​മി​ച്ച​ത്​ എ​ന്നാ​ണ്​ സി ​മാ​റ്റ്​ വി​ശ​ദീ​ക​ര​ണം. ബ​ന്ധു​നി​യ​മ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സി ​മാ​റ്റ് ഡ​യ​റ​ക്ട​റെ ഉ​പ​രോ​ധി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ് വി.​എ​സ്. ശ്യാ​മ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - BRM Shafeer’s Wife Gets Research Officer Post at C-MAT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.