വൈപ്പിൻ: സാധാരണ പത്രവിതരണക്കാരെപോലെയാണ് സിൽവിയും. പുലർച്ച ഉണരും. പത്രക്കെ ട്ടുകളെടുക്കാൻ കവലയിലേക്ക് വാഹനത്തിൽ പാഞ്ഞെത്തും. ഇരുചക്രവാഹനത്തിൽ പിന്നെ വീ ടുകളിലേക്ക്. നാടുണരും മുേമ്പ ജോലി തീർത്ത് മടക്കം. വീട്ടിൽ മറ്റുജോലികളുടെ തിരക്കുകളിലേക്ക്.ൈവപ്പിൻ മേഖലയിൽ ഗോശ്രീ ജങ്ഷൻ മുതൽ ഖാദർ റോഡ് വരെ മുന്നൂറോളം വീടുകളിൽ പത്രങ്ങൾ എത്തിക്കുന്നത് സിൽവി ജോയ് എന്ന സിൽവിയാണ്. വീട്ടമ്മയായ സിൽവി അപ്രതീക്ഷിതമായാണ് ഈ രംഗത്തേക്ക് വരുന്നത്. ഭർത്താവ് ജോയിയായിരുന്നു പത്രവിതരണം നടത്തിയിരുന്നത്. കുടുംബത്തിെൻറ ഏക വരുമാനമാർഗം.
തലച്ചോറിലെ ഗുരുതര രോഗത്തെ തുടർന്ന് ജോയിക്ക് ജോലി തുടരാനാവാതായി. സിൽവിക്ക് മുന്നിൽ മറ്റുവഴികളില്ലായിരുന്നു. ആദ്യമൊക്കെ ഏറെ ബുദ്ധിമുട്ടായിരുന്നു. ഡ്രൈവിങ് പഠിച്ച് സ്വന്തമായി ഇരുചക്രവാഹനം വാങ്ങി. ‘‘ആദ്യമൊക്കെ നാണമായിരുന്നു. ആളുകൾ എന്തുപറയുമെന്ന പേടിയും. എന്നാൽ, ആളുകൾ സ്നേഹവും പിന്തുണയുമായി ഒപ്പം നിന്നു. മുന്നോട്ടുപോകാനുള്ള കരുത്തായി’’-സിൽവി പറയുന്നു. പുലർച്ച രണ്ടിന് പോയി വേണം പത്രക്കെട്ടുകളെടുക്കാൻ. ഇപ്പോൾ എവിടെയും ഏതുപാതിരാത്രിയിലും പോകാനുള്ള ആത്മവിശ്വാസമുണ്ട്. ഫോട്ടോഗ്രഫി വിദ്യാർഥിയായ നവീൻ ഏക മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.