Posted On
date_range Updated On
date_range ഒപ്പ് വിവാദം: ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി
തിരുവനന്തപുരം: അമേരിക്കൻ സന്ദർശനത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ ഫയലിൽ വ്യാജ ഒപ്പിട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് സ്ഥാനചലനം. ചിത്രെയയാണ് സ്ഥലംമാറ്റിയത്. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന് ആരോപിക്കപ്പെട്ട മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയൽ ചോർന്നത് ചിത്രയുടെ അറിവോടെയാണെന്ന സംശയത്തെ തുടർന്നാണ് നടപടി. വിവരാവകാശ നിയമ പ്രകാരമാണ് വിവരം പുറത്തായത്. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷക്ക് മറുപടി നൽകാൻ ഉദ്യോഗസ്ഥ മുൻകൈയെടുത്തെന്ന ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.