സിദ്ധാർഥന്‍റെ മരണം: അന്വേഷണ കമീഷന്‍റെ ആദ്യ സിറ്റിങ് 29ന് എറണാകുളത്ത്

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തിൽ വൈസ് ചാൻസലർ ഉൾപ്പെടെയുള്ള അധികൃതരുടെ വീഴ്ച അന്വേഷിക്കാൻ ഗവർണർ നിയമിച്ച അന്വേഷണ കമീഷന്‍റെ ആദ്യ സിറ്റിങ് 29ന് നടക്കും. ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദാണ് അന്വേഷണ കമീഷൻ.

എറണാകുളം തൃക്കാക്കരയിൽ കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല വിസിറ്റിങ് ഫാക്കൽറ്റി ഗെസ്റ്റ് ഹൗസിലെ കമീഷൻ ഓഫിസിൽ രാവിലെ പത്തിനാണ് സിറ്റിങ്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ, വെളിപ്പെടുത്തലുകൾ, മൊഴികൾ, തെളിവുകൾ എന്നിവ കമീഷൻ മുമ്പാകെ നൽകാൻ താൽപര്യപ്പെടുന്നവർ ഓഫിസിൽ നേരിട്ടോ തപാൽ വഴിയോ കമീഷൻ ഓഫ് ഇൻക്വയറി, വിസിറ്റിങ് ഫാക്കൽറ്റി െഗസ്റ്റ് ഹൗസ്, കുസാറ്റ് പി.ഒ, തൃക്കാക്കര, പിൻ 682022 വിലാസത്തിലോ jahinquiry.kvasu@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 8848314328 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ അക്കാര്യം അറിയിക്കണം.

Tags:    
News Summary - Siddharth's death: First sitting of inquiry commission on 29th in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.