പേരാവൂര്‍ (കണ്ണൂർ): കണ്ണവത്തെ എ.ബി.വി.പി പ്രവര്ത്തകന് ശ്യാമപ്രസാദ് വധക്കേസിൽ ഏഴാം പ്രതി കോടതിയിൽ കീഴടങ്ങി. കണ്ണവം സൈദ് മുഹമ്മദ് സലാഹുദ്ദീനാണ് (30) മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങിയത്. കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. സംഭവത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നു.
കേസില്‍ 13 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലാവാനുണ്ട്. 2018 ജനുവരിയിലാണ് കൊമ്മേരിയില്‍വെച്ച് ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോപുലര്ഫ്രണ്ടിെൻറയും എസ്.ഡി.പി.ഐയുടെയും പ്രവര്‍ത്തകരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പേരാവൂർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.