കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സി.ബി.െഎ അന്വേഷണം വേണമെന്ന ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായ ഡിവിഷൻ ബെഞ്ച് സ്റ്റേ നീക്കിക്കിട്ടാനുള്ള പിതാവിെൻറ ഹരജി സുപ്രീംകോടതിയിൽ പുതിയ നിയമപ്രശ്നമായ സാഹചര്യത്തിൽ അന്തിമതീർപ്പിനുമുമ്പ് കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് ഉന്നതകേന്ദ്രങ്ങൾക്ക് നിയമോപദേശം ലഭിച്ചു. അറസ്റ്റിലായ 11 പേർക്കെതിരെ എങ്കിലും ഉടനെ കുറ്റപത്രം സമർപ്പിക്കാനാണ് നിർദേശം. ‘മദ്രാസ് ലെറ്റർ പേറ്റൻറ്’ നിയമവുമായി ബന്ധപ്പെട്ട വാദമാണ് ഷുഹൈബ് കേസിനെ സുപ്രീംകോടതിയിൽ ശ്രദ്ധാബിന്ദുവാക്കിയത്.
കൊലപാതകം നടന്ന മട്ടന്നൂർ പ്രദേശം മദിരാശി പ്രവിശ്യയിൽപെട്ട മലബാർ ജില്ലയുടെ ഭാഗമെന്നനിലയിൽ ക്രിമിനൽ കേസുകൾക്ക് ബാധകമായ ‘മദ്രാസ് ലെറ്റർ പേറ്റൻറ്’ നിയമമനുസരിച്ച് സിംഗിൾ ജഡ്ജിയുടെ വിധിക്കെതിരെ അതേ ഹൈകോടതിയിൽ അപ്പീൽ നിലനിൽക്കില്ലെന്നാണ് ഷുഹൈബിെൻറ പിതാവിനുവേണ്ടി ഹാജരായവരുടെ വാദം. മദ്രാസ് പ്രവിശ്യയുടെ ഭാഗമായ അവിഭക്ത മലബാർ ജില്ലയിൽ ലെറ്റർ പേറ്റൻറ് നിയമത്തിന് ഇപ്പോഴും നിയമപ്രാബല്യമുണ്ടെന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിെൻറ 2016ലെ വിധിയും 1992ലെ കേരള ൈഹകോടതിയുടെ അഞ്ചംഗ ജഡ്ജിമാരുടെ സമാന നിരീക്ഷണവും ചൂണ്ടിക്കാട്ടിയതാണ് കേസിന് വഴിത്തിരിവായത്.
ഇൗ നിരീക്ഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടതുകൊണ്ടാണ് ആദ്യദിനത്തിൽതന്നെ കേസ് ഫയലിൽ സ്വീകരിച്ച് സംസ്ഥാന സർക്കാറിന് നോട്ടീസ് അയക്കാൻ കൽപിച്ചിരിക്കുന്നതെന്ന് മുൻ ഡയറക്ടർ ജനറൽ ഒാഫ് േപ്രാസിക്യൂഷൻസ് അഡ്വ. ടി. ആസഫലി ‘മാധ്യമ’ത്തോട് പറഞ്ഞു. കേരളപ്പിറവിക്ക് ശേഷമുള്ള 1958ലെ കേരള ഹൈകോടതി നിയമമനുസരിച്ച് മലബാർ ലെറ്റർ പേറ്റൻറ് നിയമം റദ്ദുചെയ്തിട്ടില്ല. സിംഗിൾ ബെഞ്ചിെൻറ വിധിക്കെതിരെ അതേ കോടതിയിൽ ക്രിമിനൽ കേസിൽ അപ്പീൽ നിലനിൽക്കില്ലെന്നാണ് വാദം.
ഇത് സുപ്രീംകോടതി അംഗീകരിച്ചാൽ 60 കൊല്ലത്തെ കേരള ൈഹകോടതിയുടെ ചരിത്രത്തിൽ ദൂരവ്യാപകമായ മാറ്റമുണ്ടാകാനിടയുള്ളതാവും അതെന്നും ആസഫലി പറഞ്ഞു. ക്രിമിനൽ കേസുകളിലെ സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീലുകൾക്ക് അതോടെ സുപ്രീംകോടതിയെ സമീപിക്കേണ്ടിവരും. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവർ ഉൾപ്പെടെ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റപത്രം സമർപ്പിക്കുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാൽ, കുറ്റപത്രം സമ്പൂർണമാവാനിടയില്ല എന്നാണ് അന്വേഷണവൃത്തങ്ങൾ നൽകുന്ന സൂചന. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചിലർകൂടി അറസ്റ്റിലാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.