Posted On
date_range Updated On
date_range കണ്ണൂരിൽ സമാധാന യോഗം ഫെബ്രുവരി 21ന്
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തോടെ രാഷ്ട്രീയ സംഘർഷം തുടരുന്ന കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 21ന് സമാധാന യോഗം ചേരാൻ തീരുമാനം. കലക്ടറേറ്റിൽ രാവിലെ 10.30നാണ് യോഗം ചേരുക. സർക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രി എ.കെ. ബാലൻ യോഗത്തിൽ പങ്കെടുക്കും.
ഷുഹൈബിന്‍റെ കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാരോ ജില്ലാ ഭരണകൂടമോ സമാധാന യോഗം വിളിക്കാത്തതിൽ വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നത്. സമാധാന യോഗം വിളിക്കാത്ത നടപടിയിൽ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പരസ്യമായി പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.