ഷുഹൈബ്​ വധം: 37 വെട്ടി​​െൻറ നീറുന്ന ഒാർമകൾക്ക്​ ഒരു മാസം

കണ്ണൂർ: യൂത്ത്​ കോൺഗ്രസ്​ നേതാവ്​ എടയന്നൂർ ഷുഹൈബ്​ വധത്തിന്​ ഇന്നേക്ക്​ ഒരു മാസം. രാഷ്​ട്രീയ ​െകാലപാതകം കണ്ണൂരിൽ  ആവർത്തിക്കപ്പെടുന്ന ഒന്നാണ്​. എന്നാൽ,  കേരള രാഷ്​ട്രീയത്തെ ഇളക്കി മറിക്കുന്ന വിവാദ വിഷയമായി മാറിയെന്നതാണ്​ ഷുഹൈബ്​ വധക്കേസി​​​െൻറ ​പ്ര​േത്യകത. കൊലപാതകത്തിന്​ ഒരു മാസം തികയു​ന്ന ​തിങ്കളാഴ്​ച, കേസ്​ സി.ബി.​െഎക്ക്​ വിട്ട ഹൈകോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ച്​ മുമ്പാകെ അപ്പീൽ നൽകിയിരിക്കുകയാണ്​ സംസ്​ഥാന സർക്കാർ.  

ഫെബ്രുവരി 12ന്​ രാത്രിയാണ്​ മട്ടന്നൂരിനടുത്ത എടയന്നൂരിൽ ഷുഹൈബ്​ ആക്രമിക്കപ്പെട്ടത്​. സുഹൃത്തിനൊപ്പം തട്ടുകടയിൽ ഇരിക്കവേയായിരുന്നു  അക്രമം. അരക്കുതാഴെ 37 വെട്ടുകളേറ്റ്​ ചോരവാർന്നായിരുന്നു മരണം. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ്​ നേതാവ്​ ​െക.സുധാകരൻ നിരാഹാര സമരം പ്രഖ്യാപിച്ചതോടെ ഷുഹൈബ്​ വധം സർക്കാറിനെ പ്രതിരോധത്തിലാക്കി. സുധാകര​​​െൻറ സമരം തുടങ്ങുന്നതിനുമുമ്പ്​ ഏതാനും പ്രതികളെ പിടികൂടി.  

പിടികൂടിയത്​ ‘ഡമ്മി’ പ്രതികളെന്നതായി പിന്നെ കോൺ​ഗ്രസ്​-സി.പി.എം തർക്കം. ഷുഹൈബിനൊപ്പം വെ​േട്ടറ്റ ദൃക്​സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതോടെ ‘ഡമ്മി’ പ്രതി വിവാദം കെട്ടടങ്ങി. കണ്ണൂരിൽ സമാധാന യോഗത്തിൽ മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ച സി.ബി.​െഎ അന്വേഷണത്തിൽനിന്ന്​ സർക്കാർ മലക്കം മറിഞ്ഞതായി പിന്നീടുള്ള ചർച്ച. സി.ബി.​െഎ അന്വേഷണംവരെ തുടരുമെന്ന്​ പ്രഖ്യാപിച്ച കെ.സുധാകര​​​െൻറ നിരാഹാര സമരം പക്ഷേ,  ആവശ്യം നേടാനാവാതെ ഒമ്പതാം ദിനം നിർത്തേണ്ടിവന്നു. എന്നാൽ, ഷുഹൈബി​​​െൻറ മാതാപിതാക്കൾ നൽകിയ ഹരജിയിൽ ഹൈകോടതി സി.ബി.​െഎ അന്വേഷണത്തിന്​ ഉത്തരവിട്ടു. 

ഹൈകോടതി വിധി  സർക്കാറിനും സി.പി.എമ്മിനും കനത്ത തിരിച്ചടിയായി മാറി.  ഷുഹൈബ്​ വധത്തിൽ പിടിയിലായ നാലുപേരെ സി.പി.എം പുറത്താക്കിയത്​ ഇൗ പശ്ചാത്തലത്തിലാണ്​. ഇത്തരമൊരു കേസിൽ ​വേഗത്തിലുള്ള പാർട്ടി നടപടി കണ്ണൂരിലെ സംഘർഷ ചരിത്രത്തിൽ ആദ്യത്തേതുമാണ്​. ഷുഹൈബ്​ വധത്തിൽ പാർട്ടിക്ക്​ ബന്ധമി​െല്ലന്നാണ്​ സി.പി.എം ആവർത്തിക്കുന്നത്​. ബന്ധമുള്ളതായി കണ്ട പാർട്ടിക്കാരെ പുറത്താക്കിയെന്നും വിശദീകരിക്കുന്നു. എന്നാൽ, സി.ബി.​െഎ അന്വേഷണം മുടക്കാൻ സർക്കാറും സി.പി.എമ്മും ആവുന്നതെല്ലാം ചെയ്യുന്നു. ഡിവിഷൻ ബെഞ്ച്​ മുമ്പാകെ നൽകിയ അപ്പീലിൽ സർക്കാറിനുവേണ്ടി വാദിക്കാനെത്തുന്നത്​ മുതിർന്ന സുപ്രീം കോടതി അഭിഭാഷകനാണ്​. 

അതേസമയം, അവസരം മുതലെടുത്ത േകാൺഗ്രസിന്​ ഷുഹൈബ്​ വധം രാഷ്​ട്രീയമായി വലിയ നേട്ടമായി മാറുകയും ചെയ്​തു. കണ്ണൂർ രാഷ്​ട്രീയത്തിൽ തളർന്നുനിൽക്കുകയായിരുന്ന കെ.സുധാകരൻ ഷുഹൈബ്​ സമരം ഏറക്കുറെ ഒറ്റക്കു​നയിച്ച്​ പാർട്ടിയിൽ ത​​​െൻറ ​സ്വാധീനം തിരിച്ചുപിടിച്ചുവെന്നതാണ്​ ഒരു മാസത്തിനിപ്പുറം ഷ​ുഹൈബ്​ വധത്ത​ി​​​െൻറ ബാക്കിപത്രം. രാഷ്​ട്രീയം മാറ്റിനിർത്തിയാൽ, ഷുഹൈബ്​ വധത്തെ തുടർന്നുള്ള പ്രതികരണം അക്രമരാഷ്​ട്രീയത്തിനെതിരെ കക്ഷിഭേദ​മന്യേയുള്ള  ജനരോഷമായി മാറിയെന്നതും ശ്രദ്ധേയമാണ്​.  


 

Tags:    
News Summary - shuhaib murder case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.