കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന് പ്രവർത്തിക്കാൻ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ ഒരുക്കാത്ത ഡയറക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് കസ്റ്റംസ് കമീഷണർ സുമിത് കുമാർ. വിമാനത്താവള ഡയറക്ടർക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് സിവിൽ വ്യോമയാന സെക്രട്ടറിക്കും എയർപോർട്ട് അതോറിറ്റി ചെയർമാനും കത്തെഴുതുമെന്ന് കമീഷണർ അറിയിച്ചു. കയറ്റുമതി-ഇറക്കുമതി സ്ഥാപനങ്ങൾക്കുള്ള ബോധവത്കരണ പരിപാടിക്കെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മതിയായ ബാഗേജ് സ്കാനർപോലും കരിപ്പൂരിലില്ല. അഞ്ച് ബാഗേജ് സ്കാനറിൽ മൂെന്നണ്ണവും മോശം അവസ്ഥയിലാണ്. എല്ലാം കാലഹരണപ്പെട്ടവയും. ഇവ ഒഴിവാക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുകയാണ്. രണ്ട് സ്കാനർ മാത്രം പ്രവർത്തിച്ചാലുണ്ടാവുന്ന ബുദ്ധിമുട്ടുകൾക്ക് എയർപോർട്ട് ഡയറക്ടർ മാത്രമാവും ഉത്തരവാദി. കൂടുതൽ പരിശോധനയും മറ്റും നടത്തിയാണ് കസ്റ്റംസ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്.
സ്വകാര്യ സഹകരണത്തോടെയുള്ള കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ അത്യാധുനിക സൗകര്യങ്ങൾ കസ്റ്റംസിന് ലഭിച്ചുകഴിഞ്ഞു. ഉപകാരപ്പെടാത്ത യന്ത്രങ്ങളും ആവശ്യത്തിെൻറ അഞ്ചിലൊന്ന് ജീവനക്കാരുമായാണ് കരിപ്പൂരിൽ തങ്ങൾ വൻ കള്ളക്കടത്ത് പിടികൂടുന്നത്. കസ്റ്റംസിനെപ്പറ്റിയുയർന്ന പരാതികളിൽ ഉന്നത അന്വേഷണം നടക്കുന്നുണ്ട്. ഗുരുതര ആക്ഷേപങ്ങളൊന്നും കസ്റ്റംസിനെതിരായി ഇല്ലെന്നും സുമിത് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.