‘നോക്കുകൂലി വാങ്ങുന്ന വ്യക്തി മുഖ്യമന്ത്രിയുടെ വീട്ടിൽത്തന്നെയുണ്ട്’; പരിഹാസവുമായി ശോഭ സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിൽ നോക്കുകൂലി വാങ്ങുന്നയാൾ മുഖ്യമന്ത്രിയുടെ വീട്ടിൽത്തന്നെയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളും ‌മരുമകനും ഉൾപ്പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള ഖജനാവ് കട്ടുമുടിക്കുകയാണെന്നും അവർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒന്നും ചെയ്യാനാകുന്നില്ല. പിണറായി വിജയന്റെ ഐശ്വര്യം വീണയേക്കാളും വിവേകിനേക്കാളും വി.ഡി. സതീശനായി മാറിയിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിണറായി വിജയന്റെ കാര്യസ്ഥനായി മാറിയിരിക്കുകയാണെന്നും ശോഭ പരിഹസിച്ചു.

‘‘സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വീട്ടിൽത്തന്നെ നോക്കുകൂലി വാങ്ങുന്ന വ്യക്തി​യു​ണ്ടെന്ന് കഴിഞ്ഞ ദിവസം നമ്മളെല്ലാം മനസ്സിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകൾ വീണ വളരെ നല്ല രീതിയിൽ സാമ്പത്തികം വീട്ടിലേക്ക് കൊണ്ടുപോകാനും നല്ല രീതിയിൽ കച്ചവടം നടത്താനുമൊക്കെ കഴിവുള്ള ആളാണെന്ന് കൂടുതൽ തെളിയുകയാണ്. മുഖ്യമന്ത്രിയുടെ മകളും മകനും മരുമകനും ഉൾപ്പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള ഖജനാവ് കട്ടുമുടിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. ഏതെങ്കിലും ഒരു പ്രസാദിയോ കമ്പനി വന്നാൽ, അതിന്റെ ഉടമസ്ഥരായി മുഖ്യമന്ത്രിയുടെ വീട്ടുകാർ മാറുന്നു. വിദേശത്തു പോയി കള്ളക്കടത്ത് നടത്തുന്നുവെന്ന് ഇന്ത്യയിൽ മുഴുവൻ ചർച്ച നടത്തുന്ന സാഹചര്യമുണ്ടാകുന്നു. മുമ്പ് സി.പി.ഐ മുൻകാല നേതാക്കൾ തിരുത്തൽ ശക്തിയായി പ്രവർത്തി​ച്ചിരുന്നെങ്കിൽ, ഇന്ന് കാനം രാജേന്ദ്രൻ പിണറായി വിജയന്റെ കാര്യസ്ഥനായി മാറിയിരിക്കുന്നു. എവിടെയാണ് ഇനി കേരളത്തിലെ ജനങ്ങൾക്ക് പ്രതീക്ഷ? സി.പി.ഐയുടെ അവസ്ഥ ഇങ്ങനെയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒന്നും ചെയ്യാനാകുന്നില്ല. പിണറായി വിജയന്റെ ഐശ്വര്യം വീണയേക്കാളും വിവേകിനേക്കാളും വി.ഡി. സതീശനായി മാറിയിരിക്കുകയാണ്. ഇത്രയും വലിയ ഒരു അഴിമതി കേരളത്തിന്റെ മുന്നിൽ ചർച്ച ചെയ്യപ്പെട്ടിട്ട്, ഇതേക്കുറിച്ച് പ്രതിപക്ഷം സഭയിൽ പറയാനോ പ്രമേയം അവതരിപ്പിക്കാനോ തയാറാവാതെ മാറിനിൽക്കുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിൽ’’, ശോഭ സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Shobha Surendran's attack on Pinarayi Vijayan and family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.