Posted On
date_range Updated On
date_range പാലക്കാട് ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി ദേശീയ നേതൃത്വത്തിന്‍റെ നിർദേശം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ പാലക്കാട് മത്സരിക്കും. എട്ടിലേറെ മണ്ഡലങ്ങളിൽ ശോഭ സുരേന്ദ്രന്‍റെ പേര് പരിഗണനയിൽ ഉണ്ടായിരുന്നു. വട്ടിയൂർക്കാവ്, പാലക്കാട്, ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങൾ, കോഴിക്കോട് ജില്ലയിലെ ചില മണ്ഡലങ്ങൾ എന്നിങ്ങനെ പലയിടത്തും ബി.ജെ.പി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രന്‍റെ പേര് ഉയർന്ന് കേട്ടിരുന്നു.
ഏറ്റവും പുതിയ വിവരം അനുസരിച്ച് ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ നിർദേശം. ഏത് മണ്ഡലത്തിൽ മത്സരിച്ചാലും അവിടെ അതിശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിയുന്ന ബി.ജെ.പി സ്ഥാനാർഥിയാണ് ശോഭ സുരേന്ദ്രൻ. ബി.ജെ.പിക്ക് വലിയ സ്വാധീനം ഉള്ള മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ മൂന്ന് തവണയായി പാലക്കാട് നഗരസഭ ഭരിക്കുന്നത് ബി.ജെ.പിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.