ഹായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയമുണ്ടാവും; പി.എസ്.സി ക്രമക്കേടിൽ സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: പി.എസ്.സി ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പി.എസ്.സിയും സർക്കാരും ഹായ്- ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുന്നത് സ്വാഭാവികമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അപ്പോൾ ജനം മൂന്നാമത്തെ ഓപ്ഷൻ തേടുമെന്നും കോടതി നിരീക്ഷിച്ചു. കേസിൽ പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമാണ് നടത്തുന്നത് എന്ന് കോടതി ചോദിച്ചു. ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്നുള്ള പി.എസ്.സിയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്വേഷണവുമായി പി.എസ്.സി സഹകരിക്കുന്നില്ലെന്ന ആരോപണം കോടതിയിൽ സർക്കാരും, അതേസമയം ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്ന് പി.എസ്.സിയും നിലപാടെടുത്തു. പി.എസ്.സിക്കെതിരെ അന്വേഷണം നടത്താൻ സർക്കാരിന് അവകാശമില്ലെന്നും പി.എസ്.സി വാദിച്ചു.

ക്രൈംബ്രാഞ്ച് റിപ്പോർട്ട് നേരത്തെ തന്നെ കോടതിയിൽ സമർപ്പിച്ചിരുന്നു. പി.എസ്.സിയിൽ സംഭവിച്ചത് ക്ലറിക്കൽ പിഴവല്ല ബോധപൂർവം നടത്തിയതാണ് എന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. ഇതിൽ പി.എസ്.സി മറുപടി നൽകിയിരുന്നില്ല. അന്വേഷണം നടക്കുന്നു എന്ന് സർക്കാർ അറിയിച്ചപ്പോൾ എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നതെന്നും കോടതി ചോദിച്ചു. കേസ് 27ന് വീണ്ടും പരിഗണിക്കും

Tags:    
News Summary - Court strongly criticizes government over PSC irregularities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.