ആര്‍.എസ്.എസ് വിചാരിച്ചാല്‍ മുഖ്യമന്ത്രി പുറത്തിറങ്ങില്ല –ശോഭ സുരേന്ദ്രന്‍

 

കോഴിക്കോട്​: ആര്‍.എസ്.എസ് വിചാരിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്​ പുറത്തിറങ്ങാന്‍ കഴിയില്ളെന്ന്​ ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി ​ശോഭ സുരേ​ന്ദ്രന്‍. മംഗളൂരുവില്‍ വഴി തടയുമെന്ന്​ ആര്‍.എസ്.എസ് പ്രഖ്യാപിച്ചിട്ടില്ളെന്നും അവര്‍ വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും നേതാവ്​ തെരുവില്‍ പറയുന്നതൊന്നും ആര്‍.എസ്.എസി​ന്‍േറതായി വ്യാഖ്യാനിക്കാന്‍ കഴിയില്ല.

മംഗളൂരുവില്‍ പിണറായി​യുടെ കാല്‍ കുത്താന്‍ സമ്മതിക്കില്ളെന്ന്​ കെ. സുരേന്ദ്രന്‍ പറഞ്ഞില്ളേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്​, അദ്ദേഹം ആര്‍.എസ്.എസുകാരനാണെങ്കിലും വാര്‍ത്തസ​മ്മേളനത്തിലൊന്നും അല്ലല്ളോ പറഞ്ഞതെന്നായിരുന്നു ശോഭ സുരേ​ന്ദ്ര​ന്‍െറ മറുപടി. വാര്‍ത്തസമ്മേളനത്തില്‍ പറയുന്നതു മാത്രമാണോ പാര്‍ട്ടിയുടെ നിലപാടെന്ന അടുത്ത ചോദ്യത്തില്‍നിന്ന്​ ഇവര്‍ ഒഴിഞ്ഞുമാറി. കാലില്‍ പാദസരമണിഞ്ഞ പ്രതിപക്ഷ നേതാവാണ്​ കേരളത്തിലുള്ളതെന്നും അവര്‍ പരിഹസരിച്ചു. പാദസരം ധരിക്കുന്നത്​ അത്ര മോശമായ കാര്യമാണോയെന്ന ചോദ്യത്തിന്​ പുരുഷന്മാര്‍ ധരിക്കുന്ന കാര്യമാണ്​ ഉദ്ദേശിച്ചതെന്നായിരുന്നു മറുപടി.

Tags:    
News Summary - shobha surendran statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.