കൊച്ചി: ഹരജി നൽകിയതിൽ ദുരുദ്ദേശ്യം ആരോപിച്ച് ഹൈകോടതി വിധിച്ച 25,000 രൂപ പിഴ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സ ുരേന്ദ്രൻ അടച്ചു. താൻ പിഴയടക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും വിധി വന്നദിവസം ശോഭ പറഞ്ഞിരുന്നു. എന്നാൽ, ഹൈകോടതി ലീഗൽ സർവിസ് അതോറിറ്റിയിൽ പിഴയടക്കുകയായിരുന്നു.
ശബരിമല അക്രമങ്ങളിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ശോഭ കോടതിയെ സമീപിച്ചത്. ദുരുദ്ദേശ്യപരമായ വ്യവഹാരമാണിതെന്നും വിലകുറഞ്ഞ പ്രശസ്‌തിക്കുവേണ്ടി കോടതിയെ ദുരുപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയാണ് കോടതി പിഴയടക്കാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.