'മനസും മനസാക്ഷിയും മനസാക്ഷി സൂക്ഷിപ്പുകാരനും ഇ.ഡിയുടെ കസ്റ്റഡിയിൽ': മുഖ്യമന്ത്രിയെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ

പാലക്കാട്: മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ അറസ്റ്റിലായതോടെ മുഖ്യമന്ത്രിയെ പരിഹസിച്ച് ബി.ജെ.പി നേതാവ്​ ശോഭാ സുരേന്ദ്രൻ. മനസും മനസാക്ഷിയും മനസാക്ഷി സൂക്ഷിപ്പുകാരനും ഇ.ഡിയുടെ കസ്റ്റഡിയിലാണ്. കസ്റ്റഡിയിലാകാൻ കാരണം മനസാക്ഷി നിയമത്തിന് അതീതമായി പ്രതിഷ്ഠിച്ചത് കൊണ്ടാണ്. ഇനി എന്തെങ്കിലും? എന്നാണ് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.

നിയമത്തിന് അതീതമായി മനസാക്ഷിയെ പ്രതിഷ്ഠിക്കാൻ ഈ സർക്കാർ തയാറായില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണത്തിനൊപ്പമാണ് ശോഭാ സുരേന്ദ്രന്‍റെ കമന്‍റ്.

അതേദിവസം കഴിഞ്ഞ ദിവസം തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പി​െച്ചന്ന പരാതിയുമായി ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. 'ബി.ജെ.പിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം' എന്ന തലക്കെട്ടിൽ ഒാൺലൈൻ പോർട്ടലിൽ വന്ന വാർത്തക്കെതിരായായിരുന്നു​ ശോഭ പരാതി നൽകിയത്​.

പേര് പറഞ്ഞിട്ടില്ലെങ്കിലും തന്നെക്കുറിച്ചാണെന്ന് വ്യക്തമായി മനസ്സിലാകുന്ന തരത്തിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നതെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്​ പരാതിയിൽ പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രൻ തന്നെയാണ്​ ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്​.

'വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയില്‍ ആയുധമായി മാറിയ പിതൃശൂന്യ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. വിലാസമോ ഫോണ്‍ നമ്പറോ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമമാണ് ഇന്നു രാവിലെ മുതല്‍ എനിക്കെതിരേ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നത്' -എന്നായിരുന്നു അവർ ഫേസ്​ബുക്കിൽ കുറിച്ചു.

Tags:    
News Summary - shobha surendhran facebook post against cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.