എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ആഗസ്റ്റ്​ രണ്ടിലേക്ക്​ മാറ്റി

ന്യൂഡൽഹി: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ഇടക്കാല ജാമ്യഹരജി പരിഗണിക്കുന്നത്​ സുപ്രീകോടതി ആഗസ്റ്റ്​ രണ്ടിലേക്ക്​ മാറ്റി. അടിയന്തിര ചികിത്സക്ക്​ വിധേയനാകാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.ശിവശങ്കര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് ഇ.ഡിക്ക്​ വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചതിനെ തുടർന്നാണ്​ ആഗസ്റ്റ്​ രണ്ടിലേക്ക്​ മാറ്റിയത്​.

സ്വകാര്യ ആശുപത്രിയില്‍ ചികത്സക്ക് വിധേയനാകാന്‍ അനുവദിക്കണമെന്ന ശിവശങ്കറിന്‍റെ ആവശ്യത്തെ ഇ.ഡി എതിര്‍ത്തു. സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകാൻ തീരുമാനിച്ചെങ്കിലും ശിവശങ്കർ നിരസിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥനായിട്ടും സർക്കാർ ആശുപത്രികൾ പോരെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന്​ ശിവശങ്കറിനോട്​ കോടതി ചോദിച്ചു.

ഹൈകോടതിയിലെ ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചതിന്​ പിന്നാലെയാണ് ശിവശങ്കർ സുപ്രിംകോടതിയെ സമീപിച്ചത്. ഇടപെടാനാകില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയതോടെ ശിവശങ്കർ ഹരജി പിൻവലിക്കുകയായിരുന്നു. 

Tags:    
News Summary - Shivashankar's bail application was postponed to August 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.