രാജാക്കാട്: രാജ്യത്തെയും ജനങ്ങളെയുംകുറിച്ച് പഠിക്കുന്നതിന് കാലിയായ പോക്കറ്റുമായി ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ ഷിതീഷ് യാത്രിയെന്ന പത്തൊമ്പതുകാരന്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ആറ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഇപ്പോള്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ സഞ്ചാരം തുടരുകയാണ് ഷിതീഷ്. യാത്ര ഏറെ പ്രിയപ്പെട്ട ഇദ്ദേഹത്തിന് വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളും അവരുടെ സംസ്കാരവും നേരിട്ടറിയണമെന്ന ആഗ്രഹമാണ് നിമിത്തമായത്. യാത്രക്ക് പണം ഒരു പ്രതിസന്ധിയായപ്പോള്‍ ഒരു നടത്തയാത്രക്ക് ഷിതീഷ് യാത്രി തയാറെടുത്തു. ആദ്യം അടുത്ത സംസ്ഥാനങ്ങളില്‍ പര്യടനം നടത്തി. പിന്നീടുള്ള യാത്രകള്‍ക്ക് വീട്ടുകാരും ഷിതീഷിന് വേണ്ട പ്രോത്സാഹനം നല്‍കി. ഒരു സംസ്ഥാനത്തേക്ക് തന്‍െറ നടത്തം ആരംഭിക്കുമ്പോള്‍ പുറത്ത് തൂക്കുന്ന ബാഗില്‍ കൊള്ളുന്ന ടെന്‍റും അത്യാവശ്യ തുണികളും മാത്രമെടുക്കും.
പിന്നീട് നടക്കുന്ന സമയത്ത് വഴിയില്‍ കാണുന്ന വാഹനങ്ങള്‍ക്ക് കൈനീട്ടി ലിഫ്റ്റ് ചോദിക്കും. വാഹനത്തില്‍ കയറ്റിയാല്‍ തന്‍െറ ഉദ്ദേശം ഇവരുമായി പങ്കുവെക്കും. ഇങ്ങനെ ലഭിക്കുന്ന സുഹൃത്തുക്കള്‍ വാങ്ങിനല്‍കുന്ന ഭക്ഷണം കഴിക്കും. ഇവരുടെ വണ്ടിയില്‍നിന്ന് ഇറങ്ങിയാല്‍ വീണ്ടും നടത്തം. അടുത്ത വാഹനം വരെ അങ്ങനെ യാത്ര തുടരും. കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് ഈ പത്തൊമ്പതുകാരന്‍ നടന്നുനീങ്ങിയത് ആറ് സംസ്ഥാനങ്ങളിലായി ആറായിരത്തോളം കിലോമീറ്ററാണ്.
കേരളത്തിലത്തെിയ ഈ യുവാവ് പലരുടെയും വാഹനത്തിലും നടന്നുമായാണ് ഹൈറേഞ്ചിലേക്കത്തെിയത്. ഇവിടെയത്തെി അനാഥരെ പാര്‍പ്പിച്ച കരുണാഭവനെക്കുറിച്ചറിഞ്ഞ് ഇവിടെ സന്ദര്‍ശിച്ചു. ഭാഷ അറിയില്ളെങ്കിലും കൊച്ചുകുട്ടികളുമായി അല്‍പനേരം കളിയും ചിരിയുമായി കൂടി. പുതിയ അതിഥിയെക്കാണാന്‍ കരുണാഭവനിലത്തെിയ അമ്മമാരെയും കണ്ട ശേഷം മടങ്ങി. കുറച്ചുനേരം ഇവരുമായി ചെലവഴിച്ചതിന് ശേഷം കാലുകളില്‍ ഷൂവണിഞ്ഞ് അമ്മമാരെ കൈവീശിക്കാണിച്ച് വീണ്ടും വരാമെന്ന് ഉറപ്പുപറഞ്ഞ് അടുത്ത തന്‍െറ ലക്ഷ്യസ്ഥാനമായ പാറശാലയിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.