ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുകേസില്‍ നടന് ഷൈൻ ടോം ചാക്കോയെ തൊടുപുഴ പൈങ്കുളത്തെ സ്വകാര്യ ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 7.35ഓടെ ഷൈൻ ടോം ചാക്കോ അഭിഭാഷകനുമായി ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഓഫിസിൽ എത്തിയിരുന്നു.
ബംഗളൂരുവിൽ ലഹരിമോചന കേന്ദ്രത്തിൽ ചികിത്സയിലായതിനാൽ ഒരുമണിക്കൂറിനകം വിടണമെന്ന് ഷൈൻ ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് മുമ്പ് ഷൈൻ അസ്വസ്ഥത പ്രകടിപ്പിച്ചു. മുകളിലെ നിലയിൽനിന്ന് ഇറങ്ങി താഴത്തേക്ക് വന്ന് പിതാവിനെ വിളിച്ച് ബഹളമുണ്ടാക്കി. ഇതേതുടർന്ന് അന്വേഷണസംഘം സഹോദരനെ വിളിച്ചുവരുത്തി.
വിത്ഡ്രോവൽ ബുദ്ധിമുട്ടുകൾ നിമിത്തമാണ് ഷൈൻ അസ്വസ്ഥത കാട്ടിയതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്ന് ഷൈൻ മൊഴി നൽകി. മെതാഫെറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളത്. ലഹരിമുക്തിക്കായി ഷൂട്ടിങ് മാറ്റിവെച്ച് ബംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററില്‍ ചികിത്സയിലായിരുന്നു. തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ഷൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.