കോടിയേരിക്കെതിരെ മൊഴി നല്‍കിയില്ല; രേഖകൾ വ്യാജം -കാപ്പൻ

കോട്ടയം: കോടിയേരി ബാലകൃ​ഷ്​ണനെതി​രെ സി.ബി.ഐക്ക്​ മൊഴി നല്‍കിയിട്ടില്ലെന്നും രേഖകൾ വ്യാജമാണെന്നും നിയുക്ത പാലാ എം.എൽ.എ മാണി സി. കാപ്പൻ. ഷിബു ബേബി ജോണി​​െൻറ ആരോപണം അടിസ്​ഥാനരഹിതമാണ്​. തെരഞ്ഞെടുപ്പ്​ സ്​റ്റണ്ടാണ്​.രാഷ്​ട്രീയ ഗൂഢാലോചനയാണ്. നിയമ നടപടി സ്വീകരിക്കും. മാണി സി. കാപ്പൻ പാലായിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

മേഘാലയയിൽ തനിക്കു കൂടുതൽ സ്​ഥലം വാങ്ങാൻ പദ്ധതിയുണ്ടായിരുന്നു. പങ്കാളിയാകാൻ ദിനേശ് മേനോൻ സന്നദ്ധത പ്രകടിപ്പിക്കുകയും കരാറുണ്ടാക്കുകയും ചെയ്തു. 1.85 കോടി അഡ്വാൻസും നൽകി. പിന്നീട് കച്ചവടം നടന്നില്ല. പലിശസഹിതം മൂന്നരക്കോടി തിരികെ ആവശ്യപ്പെട്ടപ്പോൾ 25 ലക്ഷം നൽകി. ബാക്കി ചെക്ക്​ നൽകി. സാമ്പത്തിക പ്രതിസന്ധിമൂലം തുക നൽകാനായില്ല. ഇതിനെതിരെ ദിനേശ് മേനോൻ മുംബൈ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. ഇത്​ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു. ഇതല്ലാതെ സി.ബി.ഐ വിളിപ്പിക്കുകയോ മൊഴി നൽകുകയോ ചെയ്​തിട്ടില്ല.

ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ദിനേശ്​ മേനോന്​ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഒഴിവാക്കി കോടിയേരിയെയും മകനെയും മാത്രം പറഞ്ഞത്​ ദുരുദ്ദേശ്യത്തോടെയാണ്. നേര​േത്ത സി.ബി.ഐയിൽനിന്നാണെന്നു പറഞ്ഞ് തന്നെ നിയമവിരുദ്ധമായി ഫോൺ ചെയ്ത എസ്.പി റാങ്കിലുള്ള ഉദ്യോഗസ്​ഥനെതിരെ പരാതി നൽകുകയും ഫോൺ പരിശോധിച്ച ശേഷം ആ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. അടിസ്ഥാനരഹിതമായ ആരോപണം ഷിബു ബേബി ജോൺ ഉന്നയിച്ചത് ഖേദകരമാണ്. രാഷ്​ട്രീയ വിരോധത്തി​​െൻറ പേരിൽ അസത്യപ്രചാരണം പൊതുപ്രവർത്തകർക്കു ഭൂഷണമല്ലെന്നും കാപ്പൻ പറഞ്ഞു.

Tags:    
News Summary - Shibu baby john press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.