കോട്ടയം: ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്‍റായി കെ.എം. ഷെഫ്റിനെ തെരഞ്ഞെടുത്തു. ആദിൽ അബ്ദുറഹീം, അർച്ചന പ്രജിത്, കെ.പി. തഷ്രീഫ് എന്നിവരാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ. ഈരാറ്റുപേട്ടയിൽ നടന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
എറണാകുളം പറവൂർ സ്വദേശിയായ കെ. എം. ഷെഫ്റിൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്നു. ഐ. ടിയിൽ എം.ടെക് ബിരുദധാരിയാണ്(കുസാറ്റ്). വൈസ് പ്രസിഡന്‍റുമാരായി നഈം ഗഫൂർ, അമീൻ റിയാസ്, ഷമീമ സക്കീർ, ലബീബ് കായക്കൊടി എന്നിവരെയും സംസ്ഥാന സെക്രട്ടറിമാരായി ഷഹീൻ ശിഹാബ്, അൻവർ സലാഹുദ്ദീൻ, മനീഷ് ഷാജി, സബീൽ ചെമ്പ്രശേരി, എം.എസ്. നിഷാത്ത് എന്നിവരെയും തെരഞ്ഞെടുത്തു. പി.എച്ച്. ലത്തീഫ്, നൗഫ ഹാബി, ഗോപു തോന്നക്കൽ, വസീം അലി എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്‌റാഹിം എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.