തന്നെ കുടുക്കിയതിൽ മരുമകൾക്ക് പങ്കുണ്ടോ എന്ന് സംശയം; ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമെന്ന് ഷീല സണ്ണി

തൃശ്ശൂർ: വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ യുവതി അറസ്റ്റിലായതിൽ പ്രതികരണവുമായി ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണി. കേസിൽ മരുമകളുടെ സഹോദരി ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് ഷീല സണ്ണി പ്രതികരിച്ചു. ലിവിയക്കും നാരായണദാസിനും മാത്രമല്ല, മരുമകൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഷീല പറഞ്ഞു.

ബൈക്കിൽ നിന്ന് ലഹരി കണ്ടെത്തുന്നതിന്‍റെ തലേദിവസം ലിവിയ വീട്ടിൽ ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ മകന്‍റെ വിവാഹം നടന്ന് ഒരു വർഷവും രണ്ട് മാസവുമേ ആയിട്ടുള്ളൂ. ഇതിനിടെ നാല് തവണ ലിവിയ വീട്ടിൽ വന്നിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് നാട്ടിൽ വരുമ്പോൾ വീട്ടിൽ വരാറുണ്ട്.

ചാനലുകളിൽ പറയുന്നത് പോലെ കുടുംബവഴക്ക് ഉണ്ടായിട്ടില്ല. താനും മരുമോളും വലിയ സൗഹൃദത്തിലായിരുന്നു. മരുമകളുടെ കൈയിൽ നിന്നും സ്വർണമോ പണമോ വാങ്ങിയിട്ടില്ല. മരുമകളുടെ വീട്ടുകാരുടെ സമ്മതത്തോടെ മൊബൈൽ ഷോപ്പ് തുടങ്ങാനായി മോൻ സ്വർണം എടുത്തിരുന്നു.

തന്‍റെ ഇറ്റലി യാത്ര മുടക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോ ലഹരിക്കേസ് എന്നറിയില്ല. ലിവിയക്ക് മാത്രം ഇതെല്ലാം ചെയ്യേണ്ട കാര്യമില്ല. മരുമകൾക്ക് പങ്കുണ്ടോ എന്നും അറിയില്ല. മരുമകളുമായോ ലിവിയയുമായോ തനിക്ക് യാതൊരു പ്രശ്നവുമില്ല. വീട്ടിൽ നിന്ന് ഒഴിവാക്കാനാണോ ഇതെല്ലാം ചെയ്തതെന്ന് അറിയില്ലെന്നും ഷീല സണ്ണി ചൂണ്ടിക്കാട്ടി.

ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ മരുമകളുടെ സഹോദരി ലിവിയ ജോസിനെ പൊലീസ് മുംബൈ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ദുബൈയിൽ നിന്ന് യാത്ര തിരിച്ച ലിവിയ മുബൈയിൽ വിമാനം ഇറങ്ങിയപ്പോഴാണ് കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ മുഖ്യ പ്രതി തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി നാ​രാ​യ​ണദാ​സി​നെ​ 2024 ഏപ്രിൽ 29ന് പൊലീസ് പിടികൂടിയിരുന്നു.

2023 ഫെ​ബ്രു​വ​രി 27നാ​ണ് ചാ​ല​ക്കു​ടി ന​ഗ​ര​ത്തി​ലെ ബ്യൂ​ട്ടിപാ​ർ​ല​ർ ഉ​ട​മ​യാ​യ ഷീ​ല​യു​ടെ ഇ​രു​ച​ക്രവാ​ഹ​ന​ത്തി​ൽ​നി​ന്ന് ല​ഹ​രി സ്റ്റ‌ാ​മ്പ് ക​ണ്ടെ​ത്തി​യെ​ന്ന് ആരോ​പി​ച്ച് ജ​യി​ലി​ൽ അ​ട​ച്ച​ത്. 72 ദി​വ​സം ജ​യി​ലി​ൽ ക​ഴി​ഞ്ഞ ​ശേ​ഷം കേ​സ് വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ഷീ​ല സ​ണ്ണി പു​റ​ത്തി​റ​ങ്ങി.

എ​ന്നാ​ൽ, ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ ചാ​ല​ക്കു​ടി​യി​ലെ ബ്യൂ​ട്ടി പാ​ർ​ല​ർ അ​ട​ച്ചു​ പൂ​ട്ടേ​ണ്ടി​വ​ന്നു. വീ​ണ്ടും സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പു​തി​യ പാ​ർ​ല​ർ ആ​രം​ഭി​ച്ചെ​ങ്കി​ലും മ​റ്റു​ള്ള​വ​ർ സം​ശ​യ​ദൃ​ഷ്ടി​യോ​ടെ ക​ണ്ട​തി​നാ​ൽ കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ അ​തും അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​ന്നു. ഇതോ​ടെ നാ​ടു​വി​ട്ട് ചെ​ന്നൈ​യി​ൽ ഡേകെ​യ​റി​ൽ ആ​യ​യാ​യി ജോ​ലി നോ​ക്കു​ക​യാ​ണ് ഷീ​ല.

തുടർന്ന് സ​ത്യാ​വ​സ്ഥ പു​റ​ത്തു​ കൊ​ണ്ടു​ വ​ര​ണ​മെ​ന്നും ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​വു​മാ​യി ഷീ​ല സ​ണ്ണി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. പിന്നാലെ അ​ന്വേ​ഷ​ണം എ​ക്‌​സൈ​സി​ൽ നി​ന്ന് പൊ​ലീ​സി​ന് കൈ​മാ​റാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Sheela Sunny says she is happy that Livia has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.