Posted On
date_range Updated On
date_range ബൈക്കിെൻറ ചക്രത്തിൽ ഷാൾ കുരുങ്ങി തെറിച്ചുവീണു; വീട്ടമ്മക്ക് പരിക്ക്
പെരുമ്പിലാവ്: മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മയുടെ ഷാൾ ചക്രത്തിൽ കുരുങ്ങി അപകടം. പെരിങ്ങോട് കൊടപ്പനയിൽ സുലൈമാെൻറ ഭാര്യ ആയിഷക്ക് (42) മുഖത്തും കൈക്കും പരിക്കേറ്റു. ചക്രത്തിൽ ഷാൾ കുടുങ്ങിയതോടെ ബൈക്കിൽനിന്ന് റോഡിലേക്ക് മുഖം കുത്തി വീഴുകയായിരുന്നു.
ഇവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ പെരിങ്ങോട്ടുനിന്നും ചങ്ങരംകുളത്തേക്ക് ബൈക്കിൽ പോകവെ ചാലിശ്ശേരി കുന്നത്തേരി റോഡിലായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.