Posted On
date_range Updated On
date_range ശശീന്ദ്രെൻറ ഫോൺവിളി; വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് എ.വിജയരാഘവൻ
തൃശൂർ: പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടെന്ന വിഷയത്തിൽ വിശദാംശങ്ങൾ അറിയില്ലെന്നും അറിഞ്ഞശേഷം പ്രതികരിക്കാമെന്നും സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ.
മാധ്യമങ്ങളിൽ കണ്ട വിവരങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിൽ കുറ്റക്കാർക്ക് പാർട്ടി ബന്ധമുണ്ടെങ്കിൽ നടപടി സ്വീകരിക്കും. അഴിമതി വെച്ചുപൊറുപ്പിക്കില്ല. പാർട്ടി അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.