മുഖ്യമന്ത്രിക്കും ഗവർണർക്കുമൊപ്പമുള്ള സെൽഫി ചിത്രങ്ങളുമായി ശശി തരൂർ

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കർക്കും ഒപ്പമുള്ള സെൽഫി ചിത്രങ്ങൾ പങ്കുവെച്ച് മുതിർന്ന കോൺഗ്രസ് എം.പി ശശി തരൂർ. ഇടതുസർക്കാറിനെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ ലേഖനം കോൺഗ്രസിനിടയിൽ ചില്ലറ പുലിവാലുകളൊന്നുമല്ല ഉണ്ടാക്കിയത്. പിന്നീട് തന്റെ അഭിമുഖം വളച്ചൊടിച്ചതാണെന്നും പറയാത്ത കാര്യങ്ങളാണ് വന്നതെന്നും പറഞ്ഞ് തരൂർ ന്യായീകരണവുമായി എത്തിയിരുന്നു.

അതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കും ഗവർണർ രാജേന്ദ്ര അർലേക്കർക്കും ഒപ്പമുള്ള സെൽഫി തരൂർ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. ഡൽഹിയിലെ കേരള ഹൗസിൽ മുഖ്യമന്ത്രിയുമായും കേരളത്തിലുള്ള എം.പിമാരുമായും ഗവർണർ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ചക്കിടയിലാണ് ശശി തരൂർ മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്തത്.

''സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാൻ ഇന്നലെ രാത്രി കേരളത്തിലെ എല്ലാ എം.പിമാരെയും അത്താഴ ചർച്ചക്ക് ക്ഷണിച്ച ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയെ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിച്ചു. രാഷ്ട്രീയ ഭിന്നതകൾ മറന്ന് സംസ്ഥാനത്ത് വികസനം നടപ്പാക്കനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഈ അസാധാരണ നടപടി ശുഭസൂചനയാണ്.''-എന്നും ശശി തരൂർ എക്സിൽ കുറിച്ചു.

മൂന്ന് ചിത്രങ്ങളാണ് തരൂർ എക്സിൽ പങ്കുവെച്ചത്. അതിൽ രണ്ടെന്നം മുഖ്യമന്ത്രിക്കും ഗവർണർക്കുമൊപ്പമുള്ള സെൽഫികളാണ്. ഒരെണ്ണം ഗവർണർക്ക് പൂച്ചെണ്ട് നൽകുന്ന ഫോട്ടോയാണ്.

ഇ​ത്തരമൊരു ചടങ്ങൊരുക്കാൻ മുൻകൈയെടുത്ത ഗവർണറെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 

Tags:    
News Summary - Shashi Tharoor's selfie with Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.